ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട.. പെന്ഷന് വിവരങ്ങളറിയാന്‍ ഒരൊറ്റ ക്ലിക്ക്...
സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പെന്‍ഷനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വാര്‍ധക്യ പെന്ഷന്, വിധവാ പെന്ഷന് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. എന്നാല്‍, ഇവയെല്ലാം അധികവും ജനങ്ങള്‍ നേരിട്ടു പോയാണ് കൈപ്പറ്റുക. തങ്ങളുടെ പേരില്‍ പെന്ഷന് തുക എത്തിയിട്ടുണ്ടോ ഇല്ലയോ അറിയാനായി ബന്ധപ്പെട്ട ഓഫിസില്‍ പോവും. അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നതെങ്കില്‍ ബാങ്കിലേക്ക് പോവും.
ഓരോ മാസവും പെന്ഷന് തിയ്യതി വരുമ്പോള്‍ ഇവിടങ്ങളിലെല്ലാം പ്രായമായവര്‍ ക്യൂ നില്‍ക്കുന്നത് കാണാം. അവര്‍ ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുന്നതിന്റെ ആവലാതികളും ചര്‍ച്ച ചെയ്യും. എന്നാല്‍, പെന്ഷന് തങ്ങളുടെ ബാങ്കുകളിലോ ഓഫിസുകളിലോ വന്നോ എന്നറിയാന്‍ ഇങ്ങനെ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇതെല്ലാം ഒരൊറ്റ ക്ലിക്കില്‍ തന്നെ അറിയാന്‍ സാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സേവന പെന്ഷന് എന്ന വെബ്സൈറ്റിലൂടെ നമുക്ക് ഈ വിവരങ്ങള്‍ അറിയാം. സൈറ്റില്‍ കയറിയ ശേഷം പെന്‍ഷനേഴ്സ് ഡീറ്റെയില്‍സ് എന്ന വിഭാഗത്തില്‍ ആവശ്യമായ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ആവശ്യമായി വിവരങ്ങള്‍ ലഭ്യമാവും.
സേവന പെന്‍ഷന്റെ സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: സേവന പെന്ഷന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."