കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമ്മേളനം സമാപിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് കേന്ദ്രത്തില്‍ കാവിവല്‍ക്കരണവും കേരളത്തില്‍ ചുവപ്പു വല്‍ക്കരണവുമാണെന്ന് എം.കെ രാഘവന്‍ എം.പി. കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എച്ച്.എസ്.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡാര്‍വിന്റെ സിദ്ധാന്തങ്ങളെ പോലും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ പാഠ്യപദ്ധതികളില്‍ വരുത്തുന്നത്. ഉട്ടോപ്യന്‍ ആശയങ്ങളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ലയിപ്പിക്കാനുള്ള നീക്കം ആത്മഹത്യാപരമാണ്. രാജ്യത്തെ വിദ്യാഭ്യാസ കരിക്കുലം പരിഷ്‌കരിക്കേണ്ടതുണ്ട്. എന്നാല്‍ അത് കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടിലുള്ളതാവരുതെന്നും എം.പി പറഞ്ഞു. ടാഗോര്‍ സെന്റനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. സെന്റര്‍ ഫോര്‍ സൊസൈറ്റി ആന്‍ഡ് സെക്കുലര്‍ ഡയറക്ടര്‍ ഇര്‍ഫാന്‍ എന്‍ജിനീയര്‍, നിസാര്‍ ചേലേരി, സി.കെ സുബൈര്‍ സംസാരിച്ചു.ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിച്ച് ശിഥിലമാക്കാനുള്ള കേന്ദ്രഭരണകൂട നീക്കത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പി.എ ഗഫൂര്‍ അധ്യക്ഷനായി. വി. ഫൈസല്‍, കെ.കെ നവാസ്, എം.വി സിദ്ദീഖ് മാസ്റ്റര്‍ സംസാരിച്ചു. അധ്യാപക പ്രകടനത്തോടെയാണ് സമ്മേളനം സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."