ഇസ്ലാമിക് ഫൈനാന്‍സ് സെമിനാര്‍
ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്മെന്റ് ഏകദിന ഇസ്്ലാമിക് ഫൈനാന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. 'ഇസ്്ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍' എന്ന പ്രമേയത്തിലായിരുന്നു സെമിനാര്‍. സാമ്പത്തിക ശാസ്ത്രം: ഇസ്ലാം, ഇസ്്ലാമേതര വീക്ഷണങ്ങളില്‍, ഇസ്്്ലാമിക് ഫൈനാന്‍സ്: ആവശ്യകതയും കര്‍മശാസ്ത്രവും, ഇസ്്്ലാമിക് ഫൈനാന്‍സ്: സ്വാധീനം, വെല്ലുവിളി, പ്രായോഗികത എന്നിങ്ങനെ മൂന്ന് സെഷനുകളിലായി സംഘടിപ്പിച്ച സെമിനാറില്‍ സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രമുഖര്‍ വിഷയാവതരണം നടത്തി.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം നിര്‍വഹിച്ചു. ഫിഖ്ഹ് ഡിപ്പാര്‍ട്ട്മെന്റ്് മേധാവി ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, രജിസ്്ട്രാര്‍ എം.കെ ജാബിറലി ഹുദവി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മന്‍സൂര്‍ ചെറുവണ്ണൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്റാഹീം ഫൈസി കരുവാരക്കുണ്ട്, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, റഈസ് ഹുദവി വാഴക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകിട്ട് അഞ്ചിന് നടന്ന സമാപന സെഷനില്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ മോഡറേറ്ററായിരുന്നു.
ഡോ. കെ.ടി ജാബിര്‍ ഹുദവി ആശംസാ പ്രസംഗം നിര്‍വഹിച്ചു. അഖിലേന്ത്യാ ഹനഫീ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ ഫെബ്രുവരി 20ന് നടന്ന അല്‍ഫഖീഹ് ഗ്രാന്റ് ഫിനാലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും സെഷനില്‍ നിര്‍വഹിച്ചു. മത ഭൗതിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."