HOME
DETAILS
MAL
ഇന്ത്യന്‍ തീര്‍ഥാടക വിമാന യാത്രക്കിടെ മരിച്ചു: സഊദി എയര്‍ലൈന്‍സ് മസ്ക്കറ്റില്‍ അടിയന്തിരമായി ഇറക്കി
backup
March 05 2018 | 05:03 AM
റിയാദ്: ഉംറ തീര്‍ഥാടനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയ ഹൈദരാബാദ് സ്വദേശിനി വിമാനത്തില്‍വച്ച് ഹൃദയാഘാതം മൂലം മരിച്ചു.
സംഭവത്തെ തുടര്‍ന്ന് സഊദി എയര്‍ലൈന്‍സ് അടിയന്തിര മെഡിക്കല്‍ ലാന്‍ഡിങ് നടത്തി. കഴിഞ്ഞ ദിവസം മദീനയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട സഊദി എയര്‍ലൈന്‍സിലാണ് സംഭവം. വിമാനയാത്രക്കിടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര ചികിത്സ നല്‍കുന്നതിനായി വിമാനം തൊട്ടടുത്ത വിമാനത്താവളമായ ഒമാനിലെ മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറക്കിയത്.
അടിയന്തിര ചികിത്സ നല്കാന് ശ്രമം നടക്കുന്നതിനിടെ യാത്രക്കാരിയായ അറുപത്തഞ്ചു കാരി ശരീഫ ബീഗം മരണപ്പെട്ടതായി മസ്കറ്റിലെ എംബസി ഉദ്യോഗസ്ഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."