HOME
DETAILS
MAL
സഊദിയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനമോടിച്ചാല്‍ പിഴ
backup
March 05 2018 | 08:03 AM
ജിദ്ദ: സഊദിയില്‍ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ പിഴ നല്‍കേണ്ടി വരുമെന്ന് ട്രാഫിക് പൊലിസ്. ഒരു ചോദ്യത്തിനു മറുപടിയായാണു പൊലിസ് ഇങ്ങനെ പ്രതികരിച്ചത്.
10 വയസ്സിനു താഴെയുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് നിയമ ലംഘനമാണ്.
ഇത്തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ വാഹനമോടിക്കുന്നയാള്‍ പിഴ അടക്കേണ്ടി വരും.
വാഹനമോടിക്കുമ്പോള്‍ ഭക്ഷണം ക്കഴിക്കുന്നതും വെള്ളം കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമെല്ലാം നിയമ ലംഘനവും പിഴ ലഭിക്കുന്ന കുറ്റമാണെന്നും കഴിഞ്ഞ ദിവസം മുറൂര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."