HOME
DETAILS

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

  
Web Desk
November 03, 2024 | 6:42 AM

Global Anticipation Builds as US Presidential Election Approaches

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ശേഷിക്കെ ജയം ആര്‍ക്കൊപ്പമെന്ന ആകാംക്ഷയില്‍ ലോകം. റഷ്യന്‍ പ്രസിഡന്റ്  വ്ളാദിമിര്‍ പുടിനുമായി അടുത്ത വ്യക്തിബന്ധമുള്ള ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

ഉത്തര കൊറിയ റഷ്യക്കു പിന്തുണയുമായി രംഗത്തെത്തിയതോടെ രണ്ടുവര്‍ഷം പിന്നിട്ട യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കാതിരിക്കുന്നത് മേഖലയെ വന്‍ ദുരന്തത്തിലെത്തിക്കുമോയെന്ന ആശങ്കയിലാണ് യൂറോപ്പ്. അതിനാല്‍ തന്നെ ട്രംപ് വിജയിക്കുന്നത് ഗുണകരമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍ അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ട്രംപ് വന്നാല്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ അവഗണന നേരിടുമോയെന്ന ആശങ്കയും അവര്‍ക്കുണ്ട്. 2016ലാണ് ട്രംപിന്റെ റഷ്യ ബന്ധം യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ പുറത്തുകൊണ്ടുവന്നത്.

അതേസമയം ട്രംപിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ഇസ്‌റാഈല്‍ കാത്തിരിക്കുന്നത്. യു.എസിന്റെ ആയുധ സഹായം കൂടുതല്‍ ലഭിക്കാനും ഗസ്സയിലും ലബനാനിലും കൂടുതല്‍ ആക്രമണം നടത്താനും ട്രംപ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. താന്‍ അധികാരമേല്‍ക്കുന്നതോടെ ഗസ്സ യുദ്ധത്തിന് അവസാനമാകുമെന്നാണ് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത്. യു.എസിലെ ജൂതന്മാരുടെ വോട്ട് ലഭിക്കാനാണ് ഈ ഉറപ്പെങ്കിലും തീവ്ര വലതുപക്ഷക്കാരായ ജൂതന്മാരും സയണിസ്റ്റുകളും ട്രംപിന്റെ വിജയം തന്നെയാണ് ആഗ്രഹിക്കുന്നത്. യുദ്ധത്തില്‍ ഇസ്‌റാഈലിന്റെ വിജയം ഉറപ്പാക്കുമെന്നാണ് ട്രംപ് നെതന്യാഹുവിനു നല്‍കിയ വാഗ്ദാനമെന്നും ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ട്രംപിന്റെ രണ്ടാം വരവ് ഇസ്‌റാഈലിനോട് കൂടുതല്‍ ചായ്‌വ് കാണിക്കില്ലെന്നാണ് ഫോറിന്‍ പോളിസി പോര്‍ട്ടല്‍ അഭിപ്രായപ്പെടുന്നത്. മറ്റൊരു സ്ഥാനാര്‍ഥിയായ കമല ഹാരിസും ഇസ്‌റാഈലിനൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഈമാസം അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുമ്പോള്‍ 48% വോട്ടര്‍മാര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനൊപ്പമാണെന്നും 47% പേര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനൊപ്പമാണെന്നും പറയുന്നു. എന്നാല്‍ ചില സ്‌റ്റേറ്റുകളില്‍ ട്രംപ് കമലയെ കടത്തിവെട്ടുന്നു. ഇന്ത്യന്‍ വംശജരും കറുത്ത വര്‍ഗക്കാരും സ്ത്രീ വോട്ടര്‍മാരും കൂടുതലും കമലയ്‌ക്കൊപ്പമാണ്. എന്നാല്‍ ജൂതന്മാരും വരേണ്യ വിഭാഗവും സമ്പന്നരും ട്രംപ് വരണമെന്നാണ് ആഗ്രഹിക്കുന്നത്.

With just two days left until the U.S. presidential election, the world watches closely



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  2 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  2 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  2 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  2 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  2 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  2 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  2 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  2 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  2 days ago