വിദ്യാര്‍ഥികളുടെ സുരക്ഷ: സ്‌കൂള്‍ വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പാലിക്കണം
മലപ്പുറം: വിദ്യാലയങ്ങള്‍ തുറന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ താഴെ കൊടുക്കുന്ന നടപടി ക്രമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം.പി. അജിത് കുമാര്‍ അറിയിച്ചു.
* ലൈറ്റ് മോട്ടോര്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെയും ഹെവി ഡ്രൈവര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെയും പ്രവൃത്തി പരിചയം വേണം.
* വാഹനങ്ങളില്‍ അഗ്നിശമന ഉപകരണം, സ്പീഡ് ഗവര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം.
* വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡന്റ് (ആയമാര്‍) ഉണ്ടാവണം.
* വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂളിലെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍ 1098 എന്നിവ പ്രദര്‍ശിപ്പിക്കണം.
* എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ ട്രാഫിക് നോഡല്‍ ഓഫിസറായി നിയമിക്കണം.
നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കിലുള്ളവര്‍ക്ക് 8547639110 നമ്പറിലും തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കിലുള്ളവര്‍ക്ക് 8281786089 നമ്പറിലും പരാതി അറിയിക്കാം.
പരാതി ലഭിച്ചാല്‍ ഉടന്‍ വാഹനം പരിശോധിച്ച് പെര്‍മിറ്റ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."