വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കല്‍പകഞ്ചേരി: സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. കല്‍പ്പകഞ്ചേരി ജി.എല്‍.പി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒത്തൊരുമിച്ചു നിന്ന് വിദ്യാഭ്യാസ മേഖലയിലെ ഉന്നതിക്കു പ്രയത്‌നിക്കണം.
തിരൂര്‍ മണ്ഡലം നിയുക്ത എം.എല്‍.എ സി. മമ്മൂട്ടി അധ്യക്ഷനായി. കോട്ടക്കല്‍ മണ്ഡലം നിയുക്ത എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. കുഞ്ഞാപ്പു, വി.പി. സാബിറ, ഡി.ഡി.ഇ. പി. സഫറുള്ള, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂനിഫോമും സമ്മാനിച്ചു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ജില്ലാ തല ഉദ്ഘാടന പരിപാടി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."