വളണ്ടിയര്‍ അപേക്ഷ 24 വരെ സ്വീകരിക്കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോകുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ വളണ്ടിയര്‍മാരെ (ഖാദിമുല്‍ ഹുജ്ജാജ്) തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ 24 വരെ സ്വീകരിക്കും. മുസ്‌ലിംകളായ സര്‍ക്കാര്‍, പൊതുമേഖല, സ്റ്റാറ്റിയൂട്ടറി ബോഡി എന്നിവയില്‍ ജോലിയുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ജൂലൈ ഒന്നിന് 25നും 58നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അറബി ഭാഷ അറിയുന്നവരും, ഹജ്ജ് - ഉംറ നിര്‍വഹിച്ചവരുമാവണം. അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസില്‍ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ഹജ്ജിനുണ്ടാവാന്‍ പാടില്ല.സഊദിയിലെ മുഅല്ലിമുമായി ഇവര്‍ക്ക് ബന്ധമുണ്ടാവാനും പാടില്ല.
അപേക്ഷയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന വകുപ്പിന്റെ എന്‍.ഒ.സി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഹജ്ജ് - ഉംറ നിര്‍വഹിച്ചതിന്റെ തെളിവ് സഹിതമുള്ള രേഖ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ രണ്ടു കോപ്പി വീതം 24ന് മുന്‍പ് എക്‌സ്‌ക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട്, പി.ഒ.മലപ്പുറം, 673647 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഹജ്ജ് വളണ്ടിയര്‍ അപേക്ഷ 2018 എന്ന് എഴുതിയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."