വായ്പാ തട്ടിപ്പ്: രണ്ട് ബാങ്ക് മേധാവികള്‍ക്ക് സമന്‍സ്
മുംബൈ: വജ്രവ്യാപാരി നീരവ് മോദിയുടെ ബിസിനസ് പങ്കാളി മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ ലഭ്യമാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രമുഖ ബാങ്ക് മേധാവികള്‍ക്ക് സമന്‍സ് അയച്ചു.
ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാര്‍, ആക്സിസ് ബാങ്ക് എം.ഡി ശിഖ ശര്‍മ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്. മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസുമായി ഇവര്‍ക്കുള്ള ബന്ധം സംബന്ധിച്ച് വിശദീകരണം ലഭിക്കുന്നതിനുവേണ്ടിയാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്(എസ്.എഫ്.ഐ.ഒ)സമന്‍സ് അയച്ചത്.
ഐ.സി.ഐ.സി.ഐ ബാങ്ക് നേതൃത്വം നല്കിയ 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മെഹുല്‍ ചോക്സിക്ക് വായ്പ അനുവദിച്ചത്.
ഏതാണ്ട് 5280 കോടി രൂപയാണ് വായ്പ അനുവദിച്ചിരുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക് മാത്രം 405 കോടി രൂപയാണ് നല്‍കിയത്.
നേരത്തെ ഐ.സി.ഐ.സി.ഐ ബാങ്ക് എക്സിക്യൂട്ടിവ് ഡയരക്ടറെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."