നടപ്പാതയിലെ അനധികൃത ബൈക്ക് പാര്‍ക്കിങ് ദുരിതമാകുന്നു പൊലിസ് കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം
പള്ളിക്കല്‍: വീതി കുറഞ്ഞ റോഡില്‍ നടപ്പാതയിലുള്ള അനധികൃത ബൈക്ക് പാര്‍ക്കിങ് കാല്‍നട യാത്രക്കാക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. ദേശീയപാത കാക്കഞ്ചരി ജങ്ഷനില്‍ പള്ളിക്കല്‍ ബസാര്‍-കൊട്ടപ്പുറം ഭാഗത്തേക്കുള്ള റോഡരികിലാണ് ഈ അനധികൃത പാര്‍ക്കിങ്. നൂറ്ക്കണക്കിന് ബൈക്കുകളാണ് ദിവസവും ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. നടപ്പാതയിലെ പാര്‍ക്കിങ് മൂലം കാല്‍നട യാത്രക്കാര്‍ റോഡിലൂടെ കയറി നടക്കേണ്ട അവസ്ഥയാണ്.
ഇത് പലപ്പോഴും അപകടത്തിന് കാരണമായിട്ടുണ്ട്. ദേശീയപാതയില്‍ നിന്നു വലിയ വാഹനങ്ങള്‍ തിരിഞ്ഞു വരുമ്പോള്‍ റോഡരികിലെ അനധികൃത പാര്‍ക്കിങ് മൂലം എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് ഒതുക്കി കൊടുക്കാന്‍ കഴിയാത്തതാണ് പലപ്പോഴും ദേശീയപാതയില്‍ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
അനധികൃത പാര്‍ക്കിങ് പൊലിസ് കണ്ടില്ലെന്ന് നടിക്കുന്നതാണ് ദുരിതത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."