HOME
DETAILS
MAL
നിയമപോരാട്ടം തുടരുമെന്ന് അശോകന്
backup
March 08 2018 | 09:03 AM
വൈക്കം: ഹാദിയ-ഷെഫിന് വിവാഹം നിയമപരമാണെന്ന സുപ്രിം കോടതി വിധിയെ വിമര്‍ശിക്കാനില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്.
സുപ്രിംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത് പൂര്ണവിധിയല്ല. എന്‍.ഐ.എ അന്വേഷണം തുടരാമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഒരു തീവ്രവാദി മകളെ വിവാഹം കഴിക്കുമ്പോള്‍ ഏതൊരു പിതാവിനും വിഷമമുണ്ടാകും. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.
താന്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത് കല്യാണത്തിന് മുന്‍പായിരുന്നു. പിന്നീട് കേസ് കോടതിയില്‍ വന്നപ്പോള്‍ വിവാഹം നടത്തിയാണ് കൊണ്ടുവന്നത്. അതൊരു തട്ടിക്കൂട്ട് കല്യാണം തന്നെയായിരുന്നു. ഇത് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. നിയമപോരാട്ടം തുടരുമെന്നും അശോകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."