HOME
DETAILS
MAL
വില്പനക്കായി കടയില്‍ സൂക്ഷിച്ച 19 കിലോ പാന്‍മസാല ഉല്പന്നങ്ങള് പിടികൂടി കോട്പാ കേസെടുത്തു
backup
March 09 2018 | 22:03 PM
നെടുമങ്ങാട്: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത്.ജെ. ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ 19 കിലോ പാന്‍മസാല ഉല്പന്നങ്ങള് പിടികൂടി.
നെടുമങ്ങാട് താലൂക്കില്‍ കരകുളം വില്ലേജില്‍ കരകുളം പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ ബാബുകുട്ടന് നായര്‍ കടയില്‍ സ്കൂള്‍കോളജ് വിദ്യാര്‍ഥികളെയും മറ്റ് പരിസരവാസികളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 19 കിലോ പാന്‍മസാല ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.
റെയിഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത്.ജെ. ദാസ്, പ്രിവന്റീവ് ഓഫിസര്‍ അനില്‍കുമാര്‍, സജിത്ത്, ബൈജു പങ്കെടുത്തു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 9400069406 ഫോണ്‍ നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."