അനസും രഹനേഷും ടീമില്‍; വിനീതിനെ പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 32 അംഗ സാധ്യതാ സംഘത്തെയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചത്. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക, ഗോള്‍ കീപ്പര്‍ ടി.പി രഹനേഷ് എന്നിവര്‍ ടീമില്‍ ഇടം കണ്ടപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റ മുന്നേറ്റ താരം സി.കെ വിനീതിനെ ഇത്തവണയും കോച്ച് പരിഗണിച്ചില്ല. വിനീതിനൊപ്പം പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ സുബ്രതോ പാലിനും ടീമില്‍ ഇടം ലഭിച്ചില്ല. രണ്ട് മത്സരങ്ങളില്‍ വിലക്കുള്ളതിനാല്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയേയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
കിര്‍ഗിസ് റിപ്പബ്ലിക്കിനെതിരായ യോഗ്യതാ പോരാട്ടത്തിനുള്ള പ്രാഥമിക ടീമിനെയാണ് ഇപ്പേള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27നാണ് യോഗ്യതാ മത്സരം. പരിശീലന ക്യാംപ് മുംബൈയിലാണ് നടക്കുന്നത്. ഈ 32 അംഗങ്ങളില്‍ നിന്ന് അന്തിമ ടീമിനെ തിരഞ്ഞെടുക്കും.
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയ്ത്, അമരിന്ദര്‍ സിങ്, ടി.പി രഹനേഷ്.
പ്രതിരോധം: പ്രിതം കോട്ടാല്‍, നിഷു കുമാര്‍, ലാല്‍റുവതാര, അനസ് എടത്തൊടിക, സന്ദേശ് ജിങ്കന്‍, സലാം രഞ്ജന്‍ സിങ്, സാര്‍തക് ഗുലോയ്, ജെറി ലാല്‍റിന്‍സ്വല, നരായന്‍ ദാസ്, സുഭാശിഷ് ബോസ്.
മധ്യനിര: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, സെയ്ത്യാസെന്‍ സിങ്, ധനപാല്‍ ഗണേഷ്, അനിരുദ്ധ് ധാപ, ജര്‍മന്‍പ്രീത് സിങ്, റൗളിന്‍ ബൊര്‍ഗാസ്, എം.ഡി റഫീഖ്, കെവിന്‍ ലോബോ, ബികാഷ് ജെയ്‌റു, ഹലിചരണ്‍ നര്‍സരി.
മുന്നേറ്റം: ഹിതേഷ് ശര്‍മ, ബല്‍വന്ത് സിങ്, ജെജെ ലാല്‍പെഖുല, സെമിന്‍ലെന്‍ ദൗംഗല്‍, അലന്‍ ഡെറോയ്, മന്‍വിര്‍ സിങ്, സുമീത് പസ്സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."