വൃദ്ധ ദമ്പതികളെയും മകനെയും വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍
വൃദ്ധ ദമ്പതികളെയും മകനെയും വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍
കോതമംഗലം: ഊന്നുകല്‍ വെള്ളാമ കുത്ത് സ്വദേശികളായ വൃദ്ധ ദമ്പതികളെയും മകനെയും വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്പിച്ച സംഭവത്തില്‍ വീട്ടമ്മയടക്കം മൂന്ന് പേര് അറസ്റ്റിലായി. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം.
വെള്ളാമകുത്ത് പുളിഞ്ചോട്ടില്‍ പൗലോസ് (85) ഭാര്യ ഏലമ്മ (80) മകന് ജയിംസ് (48) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ അയല്‍വാസി വെള്ളാമകുത്ത് കളരിക്കല്‍ ബേബി, ഇയാളുടെ ഭാര്യ മോളി , മകന് നോബിള്‍ എന്നിവരെയാണ് ഊന്നുകല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പൗലോസും ബേബിയും തമ്മില്‍ നിലനിന്ന അതിര്‍ത്തി തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പൊലിസ് പറഞ്ഞു.
വാക്കത്തിയും, കമ്പിവടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൗലോസിനും ഏലമ്മക്കും വാക്കത്തികൊണ്ട് തലക്ക് വെട്ടേറ്റിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ഏലമ്മയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."