ഇന്‍സൈറ്റ് ലീഡേഴ്‌സ് ക്യാംപിന് പ്രൗഢോജ്വല തുടക്കം
ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന നേതൃ ശില്‍പശാല അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്‌കൂളില്‍ ആരംഭിച്ചു. ജില്ലാ സെക്രട്ടറിമാര്‍, വിവിധ ഉപസമിതി ചെയര്‍മ്മാന്‍, കണ്‍വീനര്‍മാര്‍, 13 മേഖലയില്‍ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിങ് സെക്രട്ടറി തുടങ്ങിയവരാണു ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇന്നലേ വൈകീട്ട് നാലിനു നടന്ന ഉദ്ഘാടന സംഗമത്തില്‍ ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഹാജി അകലാട്, ഷറഫുദ്ദീന്‍ ദാരിമി ഖത്തര്‍, കുഞ്ഞിമൊയ്തു ഹാജി വടക്കേക്കാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന 'കനല്‍പഥങ്ങള്‍ താണ്ടി' സെഷനില്‍ സി.എച്ച് ത്വയ്യിബ് ഫൈസി പ്രഭാഷണം നടത്തി. തുടര്‍ന്ന് 'കളിയല്ലിത് കാര്യം' സെഷന്‍ നടന്നു. അമീന്‍ കൊരട്ടിക്കര, ഷാഹുല്‍ പഴുന്നാന, നജീബ് അസ്ഹരി എന്നിവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന 'വചനാമൃതം' സെഷനില്‍ ഹാഫിസ് ഫിറോസ് നദ്‌വി, 'നേതൃകളരി' സെഷനില്‍ നിസാം പാവറട്ടി എന്നിവര്‍ ക്ലാസെടുക്കും. തുടര്‍ന്ന് 'പൊളിച്ചെഴുത്ത്' സെഷനില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കും. സമാപന സെഷനായ 'ചുവടുറച്ച്' സെഷനില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ക്ലാസ് എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."