ഈഡന് ക്യൂറേറ്റര്‍ പ്രബീര്‍ മുഖര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്തമായ ഈഡന് ഗാര്ഡന് സ്റ്റേഡിയത്തില്‍ രണ്ടു ദശകങ്ങളോളം ക്യൂറേറ്ററായിരുന്ന പ്രബീര്‍ മുഖര്‍ജി അന്തരിച്ചു. 86 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1951-52ല്‍ പ്രാദേശിക ക്ലബ്ബിനായി പന്തെറിഞ്ഞായിരുന്നു മുഖര്‍ജിയുടെ തുടക്കം.
മികച്ച ഗോള്‍കീപ്പര്‍ കൂടിയായിരുന്നു അദ്ദേഹം. 1964ല്‍ ബംഗാള്‍ നാഷനല്‍ റെയില്‍വേസ് ക്ലബ്ബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുഖര്‍ജി ആദ്യമായി ഈഡനിലെത്തിയത്. പിന്നീട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് സോണിലെ ടീമുകളെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. 1987ലെ ലോകകപ്പ് ഫൈനലിന് പിച്ചൊരുക്കുന്നതില്‍ മുഖര്‍ജി വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.നിലപാടുകളുടെ കാര്‍ക്കശ്യമായിരുന്നു മുഖര്‍ജിയുടെ മുഖമുദ്ര. 2012ലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കാന്‍ മുഖര്‍ജിയോട് ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മികച്ച ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്ന പിച്ച് മാത്രമാണ് താന്‍ ഒരുക്കുകയെന്ന് മുഖര്‍ജി പറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."