HOME
DETAILS

മലാപ്പറമ്പ് സ്‌കൂള്‍: ഹരജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

  
backup
June 02 2016 | 06:06 AM

%e0%b4%ae%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0

ന്യൂഡല്‍ഹി: കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയുള്ള കേസ് അടിയന്തിരമായി പരിഗണിക്കേണ്ട കാര്യമില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കി. കേസ് വേനലവധിക്കു ശേഷം പരിഗണിക്കാമെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലിനെ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് അറിയിച്ചു.
അതേസമയം, തങ്ങളുടെ വാദം കേള്‍ക്കാതെ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് തടസ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.


ഈ മാസം എട്ടിനു മുമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് മാനേജ്‌മെന്റിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്.
അതിനാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണ്. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും ശുപാര്‍ശ ആവശ്യമാണ്. അതിനു വിരുദ്ധമായാണ് മാനേജ്‌മെന്റ് സ്‌കൂള്‍ പൂട്ടുന്നതിന് ഉത്തരവ് നേടിയത്. സ്‌കൂള്‍ പൂട്ടുന്നത് അവിടെ പഠിക്കുന്ന 75 ഓളം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും.
സ്‌കൂള്‍ അടച്ചുപൂട്ടിയാല്‍ സമാനമായ ആവശ്യവുമായി ലാഭത്തിലല്ലാത്ത സ്‌കൂളുകള്‍ നടത്തുന്ന മറ്റ് മാനേജ്‌മെന്റുകളും രംഗത്തെത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.


തുടര്‍ന്ന് കേസ് വേനലവധിക്കു ശേഷം പരിഗണിക്കാമെന്നു അവധിക്കാല ബെഞ്ച് അറിയിക്കുകയായിരുന്നു. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവെങ്കിലും നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളുടെയും ശക്തമായ പ്രതിഷേധം കാരണം മാനേജ്‌മെന്റിന് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
നേരത്തെയും നാട്ടുകാരുടെ എതിര്‍പ്പുമൂലം സ്‌കൂള്‍ പൂട്ടാന്‍ മാനേജ്‌മെന്റിനു കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നു ബലംപ്രയോഗിച്ചായാലും സ്‌കൂള്‍ പൂട്ടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
അതിനാല്‍ ഈ മാസം എട്ടിനു മുമ്പായി സ്റ്റേ വാങ്ങിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago