സൂപ്പര്‍ലീഗ് ഗ്രീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു ഗോളനുവദിക്കാത്ത റഫറിക്ക് നേരെ തോക്ക് ചൂണ്ടി ക്ലബുടമ
ഏതന്‍സ്: ഗ്രീസിലെ ടോപ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ സൂപ്പര്‍ലീഗ് ഗ്രീസ് സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍. പവോക് എഫ്.സി- എ.ഇ.കെ ഏതന്‍സ് മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങളാണ് ലീഗിനെ മൊത്തത്തില്‍ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
മത്സരത്തിന്റെ അവസാന നിമിഷത്തില്‍ പവോക് ഒരു ഗോള്‍ നേടി മുന്നിലെത്തി. ഈ ഗോള്‍ ആദ്യം അനുവദിച്ച റഫറി പിന്നീട് ഓഫ് സൈഡാണെന്ന് കാണിച്ചു. ഇതോടെ പവോക് ക്ലബിന്റെ ഉടമയും ഗ്രീക്ക്- റഷ്യന്‍ വ്യവസായിയുമായ ഇവാന്‍ സവ്വിഡി തീരുമാനത്തില്‍ ക്ഷുഭിതനായി അംഗരക്ഷകര്‍ക്കൊപ്പം മൈതാനത്തിറങ്ങി റഫറിയെ വെടി വയ്ക്കാനായി തുനിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗ്രീസ് കായിക മന്ത്രാലയമാണ് നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
ലീഗില്‍ ഒന്നാം സ്ഥാനത്തിനായി ഇരു ടീമുകളും പോരാടുന്നതിനാല്‍ മത്സരം ഇരുവര്‍ക്കും നിര്‍ണായകമായിരുന്നു. നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നതിനിടെ പവോക് ടീമിനെ അനുകൂലിക്കുന്ന കാണികളും മൈതാനത്തിറങ്ങി. ഇതോടെ റഫറിക്ക് മത്സരം തീരും മുന്‍പ് തന്നെ ലോങ് വിസില്‍ മുഴക്കേണ്ടി വന്നു. ക്ലബ് ഉടമ സവ്വിഡിയെ പൊലിസ് അറസ്റ്റ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."