തിരുവാഭരണ ഘോഷയാത്രക്കിടെ പൊലിസിന് നേരേ ആക്രമണം
കൊട്ടിയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലിസിന് നേരേ ആക്രമണത്തില്‍ സി.ഐയുടെ ജീപ്പ് തകര്‍ക്കുകയും എസ്.ഐയെ ആക്രമിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ ഉള്‍പ്പടെ ഏഴു പേരെ ഇരവിപുരം പൊലിസ് അറസ്റ്റ് ചെയ്തു. ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു.
മുണ്ടക്കല്‍ തെക്കേവിള ലക്ഷ്മി നഗര്‍ 100 വിനോദ് ഭവനില്‍ ബിബിന്‍, ഇരവിപുരം വാളത്തുംഗല്‍ രാജു നിവാസില്‍ നന്ദു, തെക്കേവിള പുത്തന്‍നട നഗര്‍ കീളെ തെങ്ങില്‍ ഹരി നിവാസില്‍ ഹരി എന്നിവരും പ്രായപൂര്‍ത്തിയാകാത്ത നാലു പേരുമാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ മാടന്‍നടയിലായിരുന്നു സംഭവം. ഭരണിക്കാവ് ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര വരുന്നതിനിടെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് തടയാനെത്തിയ ഇരവിപുരം പൊലിസ് ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍ സംഘത്തില്‍പ്പെട്ട ഒരാളെ പിടികൂടി യപ്പോഴാണ് ഇന്‍സ്‌പെക്ടറുടെ ജീപ്പിന് നേരേ ആക്രമണം നടന്നത്. ജീപ്പിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചു തകര്‍ത്തു.
ഈ സമയം അവിടെയെത്തിയ ഇരവിപുരം എസ്.ഐ സുജാതന്‍ പിള്ളയെയും സംഘം അക്രമിച്ചു. എസ്.ഐ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റ് പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."