സി.പി.എം നയസമീപനരേഖ ബി.ജെ.പിക്ക് പിന്തുണ നല്‍കുന്നത്: രമേശ് ചെന്നിത്തല
പേരാമ്പ്ര: കാവി ഭീകരതയും വര്‍ഗീയതയും വളര്‍ത്തുന്ന മോഡി ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് സി.പി.എമ്മിന്റെ പുതിയ നയ സമീപന രേഖ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കുത്തകകളെയും കോര്‍പറേറ്റുകളെയും സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയും സാധാരണ ക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ വിസ്മരിക്കുകയും ആണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പിയെ ചെറുത്തു തോല്‍പിക്കുവാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ കയറുമെന്നും രാഹുല്‍ പ്രധാനമന്ത്രി ആകുമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന്റെ സമാപന സമ്മേളനം കടിയങ്ങാട് കെ ചാത്തന്‍മേനോന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷനായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, അബ്ദുല്‍ റഷീദ് കണ്ണൂര്‍, രാജന്‍ മരുതേരി, എന്‍.പി വിജയന്‍, ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, കെ.വി രാഘവന്‍ മാസ്റ്റര്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത് സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടത്തി.
കെ.കെ അശോകന്‍, ഹരീന്ദ്രന്‍ വാഴയില്‍, വി.പി ഇബ്രാഹിം, വിനോദന്‍ കല്ലൂര്‍, നിധീഷ് എന്‍.എസ്, സി.കെ രാഘവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."