പൊതുപരീക്ഷാ കാലങ്ങളിലും നാട്ടില്‍ ആഘോഷങ്ങളുടെ പൊടിപൂരം
എളേറ്റില്‍: പൊതുപരീക്ഷകളെ ഉള്‍കൊള്ളാതെ നാട്ടിലുടനീളം മേളകളും പൊതുപരിപാടികളും നിര്‍ബാധം തുടരുന്നു. എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്‍ഡണ്ടറി, സി.ബി.എസ്.ഇ തുടങ്ങിയ പരീക്ഷകള്‍ ആരംഭിച്ച സമയത്തും രാപകല്‍ ആഘോഷ പരിപാടികള്‍ നടക്കുകയാണ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വാര്‍ഷികങ്ങള്‍,മറ്റു ആഘോഷപരിപാടികള്‍ എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. വിദ്യാര്‍ഥികള്‍ക്ക് മാതൃകാ പരീക്ഷ ആരംഭിച്ചാല്‍ ഇത്തരം പരിപാടികള്‍ നടത്താറില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് മുഖ്യമായും നടക്കുന്നത്. ഗ്രാമങ്ങളില്‍ വിവിധ ടീമുകള്‍ രൂപീകരിച്ചാണ് മത്സരങ്ങള്‍. മത്സരത്തോടനുബന്ധിച്ച് റോഡ് ഷോ,എനൗണ്‍സ്‌മെന്റ്,വിജയാഹ്ലാദം തുടങ്ങിയവയും നടക്കുന്നു. പൊതുപരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികളും ഇതിന്റെ ഭാഗമാകുന്നതോടെ പരീക്ഷാപ്രാധാന്യം നഷ്ടപ്പെടുകയാണ്. പൊതുപരീക്ഷകള്‍ ഇല്ലാത്ത ദിവസങ്ങളില്‍ എട്ട്,ഒന്‍പത് ക്ലാസുകളില്‍ പരീക്ഷ നടക്കുന്നുണ്ട്. പൊതുപരീക്ഷ പ്രമാണിച്ച് മതപ്രഭാഷണങ്ങള്‍,വന്‍കിട മത്സരങ്ങള്‍ എന്നിവ മാറിയപ്പോഴാണ് വിദ്യാര്‍ഥികളുടെ പഠന ശ്രദ്ധ തിരിക്കുന്ന പരിപാടികള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."