തെരഞ്ഞെടുപ്പിലെ ഇടപെടല്‍; 19 റഷ്യക്കാര്‍ക്കെതിരേ യു.എസ് ഉപരോധം
വാഷിങ്ടണ്‍: 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ടുള്ള റഷ്യക്കെതിരായ ആരോപണത്തില്‍ നിര്‍ണായക നടപടിയുമായി യു.എസ്. സൈബര്‍ ആക്രമണങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ ഇടപെട്ട 19 റഷ്യക്കാര്‍ക്കെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി.
ഇതില്‍ 13 പേര്‍ക്കെതിരേയുള്ള കുറ്റം കഴിഞ്ഞ മാസമാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രത്യേക അന്വേഷണ കൗണ്‍സില്‍ റോബര്‍ട്ട് മ്യൂളര്‍ ചുമത്തിയത്.
തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കുന്ന രീതിയില്‍ റഷ്യ ഇടപെട്ടുവെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂഷിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഇടപെട്ട അംഗങ്ങള്‍ക്കെതിരേ കൂടുതല്‍ ഉപരോധങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരേ ഏതുതരത്തിലുള്ള ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തുകയെന്നത് സ്റ്റീവ് നൂഷിന്‍ വ്യക്തമാക്കിയിട്ടില്ല.
യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ റഷ്യ മൗനം പാലിക്കുകയാണെന്ന് വിദേശകാര്യ ഉപമന്ത്രി സെര്‍ജി റ്യാബ്‌കോവ് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള റഷ്യന്‍ ഇടപെടല്‍ നടത്തിയ ആരോപണത്തില്‍ ഏറ്റവും ശക്തമായ നടപടിയാണ് യു.എസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ, തെരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു. യു.എസുമായി മികച്ച ബന്ധമാണെന്നും തെരഞ്ഞെടുപ്പില്‍ ഇടപെട്ടില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."