HOME
DETAILS
MAL
അടിത്തറ ഭദ്രം; തോല്‍വി അപ്രതീക്ഷിതമെന്ന് സി.പി.എം പി.ബി
backup
March 17 2018 | 13:03 PM
ന്യൂഡല്‍ഹി: ത്രിപുരയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതിമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. ഇടത് വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു. എന്നാല്‍, തോറ്റെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. കോണ്ഗ്രസ്സുകാര് കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ട് ചെയ്തു. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് രൂപരേഖയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്.
2013ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ഇല്ലാതിരുന്ന ബി.ജെ.പിയാണ് ഇക്കുറി കാല് നൂറ്റാണ്ടോളം ഭരണത്തിലേറിയ ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 36 സീറ്റുകളാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."