HOME
DETAILS

മഴ ശക്തമായതോടെ മതിലുകളും തകര്‍ച്ചാ ഭീഷണയില്‍അപകടം അകലെയല്ല; ശ്രദ്ധ വേണം

  
backup
June 02, 2016 | 8:40 PM

%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

കോഴിക്കോട്: മഴ ശക്തിയായതോടെ വിവിധ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളും ഏതു നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍മിച്ച ഇത്തരം മതിലുകള്‍ പലതും വെള്ളമിറങ്ങി പുറത്തേയ്ക്ക് തള്ളിയാണ് നില്‍ക്കുന്നത്. സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വീടുകളുടെയുമെല്ലാം ചുറ്റുമതിലുകള്‍ ഈ കാലവര്‍ഷം പൂര്‍ത്തിക്കില്ലെന്ന സ്ഥിതിയിലാണുള്ളത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് റെയില്‍വേയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ചുറ്റുമതില്‍, ചാലപ്പുറം മേഖലയില്‍ വീടുകളുടെയും വിവിധ ഓഫിസുകളുടെയും മതിലുകള്‍ തുടങ്ങി നഗരത്തില്‍ തകര്‍ന്നുവീഴാന്‍ ഒരുങ്ങിനില്‍ക്കുന്ന മതിലുകള്‍ നിരവധിയുണ്ടെന്നാണ് വാസ്തവം.
നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന നടപ്പാതയാണ് റെയില്‍വേ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ളത്. വാഹനത്തിരക്കും ഈ റോഡില്‍ രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചുറ്റുമതില്‍ സിമന്റ് അടര്‍ന്നുവീണ് കല്ലുകള്‍ പുറത്തു കാണുന്ന രീതിയിലാണുള്ളത്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന മതിലുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ അപകടം ഒഴിവാക്കാനാകുമെങ്കിലും ഇതൊന്നും തിരിച്ചറിയാന്‍ അധികൃതര്‍ തയാറല്ലെന്നാണ് വാസ്തവം. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ തിരക്കും നഗര റോഡുകളില്‍ വര്‍ധിച്ചിട്ടുണ്ട്. പലയിടത്തും ബസ് സ്റ്റോപ്പുകള്‍ മതിലിനോട് ചേര്‍ന്നാണുള്ളത്. ഇതുതന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നഗരത്തില്‍ പലയിടത്തും മതിലുകള്‍ തകര്‍ന്നുവീണിരുന്നു. സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ മതില്‍ ഇടവഴിയിലേക്ക് വീണ് ഒരു യുവാവ് മരണപ്പെടുകയും ചെയ്തു.
അഞ്ചുമുതല്‍ പത്തു മീറ്റര്‍ വരെ ഉയരത്തിലാണ് പലയിടത്തുമുള്ള മതിലുകള്‍. ഇവയെല്ലാമാകട്ടെ 20 വര്‍ഷത്തിലധികം പഴക്കുള്ളവയുമാണ്. മതിലിന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയതു കാരണം മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങളും തകര്‍ന്നുവീഴാന്‍ പാകത്തിലാണ് നില്‍ക്കുന്നത്. ജില്ലയിലെ ചില സ്‌കൂളുകളുടെ ചുറ്റുമതിലും കുട്ടികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  4 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  4 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  4 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  4 days ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  4 days ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  4 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  4 days ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  4 days ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  4 days ago