HOME
DETAILS

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം

  
backup
March 18 2018 | 01:03 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95-4



തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തൊഴിലാളി സംഘടനകളും ആശുപത്രി മാനേജ്‌മെന്റുകളും സമര്‍പ്പിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന് മിനിമം വേതന ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ ഗുരുദാസന്‍ പറഞ്ഞു. തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാമത്തെയും അവസാനത്തേതുമായ പബ്ലിക് ഹിയറിങ്ങിനുശേഷം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ലേബര്‍ കമ്മിഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിങിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള അന്‍പതോളം ആശുപത്രി മാനേജ്‌മെന്റുകള്‍, ഉടമകള്‍ എന്നിവര്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖാമൂലം നല്‍കി.
ഇപ്പോഴത്തെ നോട്ടിഫിക്കേഷനില്‍ പറയുന്ന പ്രകാരമുള്ള വര്‍ധന ക്രമാതീതമാണെന്നും ഇത് നടപ്പിലാക്കിയാല്‍ കുറേയേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനിടയാക്കുമെന്നും ആശുപത്രി ഉടമകള്‍ അഭിപ്രായപ്പെട്ടു.
പബ്ലിക് ഹിയറിങിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ക്കായി ഉപദേശക സമിതി ഈ മാസം 19ന് തിരുവനന്തപുരത്ത് യോഗം ചേരും.
പബ്ലിക് ഹിയറിങിന് സമിതി അംഗങ്ങളായ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍, ആനത്തലവട്ടം ആനന്ദന്‍, കെ.പി രാജേന്ദ്രന്‍, കെ.പി സഹദേവന്‍, സി.എസ് സുജാത, ജെ. ഉദയഭാനു, വി. നന്ദകുമാര്‍, എം.കെ കണ്ണന്‍, തോമസ് ജോസഫ്, ജോസ് കാവനാട്, പി. നൗഷാദ്, എം. സുരേഷന്‍, ഔദ്യോഗിക അംഗമായ ജില്ലാ ലേബര്‍ ഓഫിസര്‍ (ആസ്ഥാനം) കെ. വിനോദ് കുമാര്‍, സമിതി സെക്രട്ടറി ടി.വി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  8 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  8 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  8 days ago