അരിപ്ര വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം
മങ്കട: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ അരിപ്രയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. മംഗലാപുരത്തുനിന്നു കോയമ്പത്തൂരിലേക്കു പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
ടാങ്കറില്‍നിന്നു ചെറിയ തോതില്‍ ഗ്യാസ് ചോരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നു പൊലിസും ഫയര്‍ സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്നു സമീപവാസികളെ ഒഴിപ്പിച്ചു. ദേശീയപാതയിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള വാഹനങ്ങളെ തിരൂര്‍ക്കാട് ടൗണിലൂടെയും മലപ്പുറം ഭാഗത്തുനിന്നുള്ളവയെ രാമപുരം 38ലൂടെയും വഴിതിരിച്ചുവിട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉച്ചയോടെ ചേളാരി ഐ.ഒ.സി പ്ലാന്റില്‍നിന്നുള്ള ജീവനക്കാരെത്തി ചോര്‍ച്ച സ്ഥിരീകരിച്ചു.
ഉറക്കംകെടുത്തി 'എസ് ' വളവും ഇറക്കവും
മങ്കട: 'എസ് ' വളവും കുത്തനെയുള്ള ഇറക്കവും അരിപ്രയെ സ്ഥിരം അപകട മേഖലയാക്കുന്നു. അപകടങ്ങളുണ്ടണ്ടാകുമ്പോള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടണ്ട സമീപവാസികള്‍പോലും ഗ്യാസ് ടാങ്കര്‍ ചോര്‍ച്ച ഭയന്നു ഭീതിയോടെ ഓടിമാറേണ്ടണ്ട സാഹചര്യമാണ്.
വാഹനാപകടങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് അരിപ്ര വളവ്. ഇവിടെ മുന്‍പും ഗ്യാസ് ടാങ്കര്‍ അടക്കം ഹെവി വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. ടാങ്കറില്‍നിന്നു വാതക ചോര്‍ച്ചയുണ്ടണ്ടാകുമ്പോള്‍ വീടുകളില്‍ ഭക്ഷണംപോലും പാകംചെയ്യാനാകാത്ത സാഹചര്യമാണ് പ്രദേശവാസികള്‍ക്ക്. വൈദ്യുതിയും കുടിവെള്ള വിതരണവും നിലച്ചു. മൊബൈല്‍ ഫോണ്‍ ഓഫാക്കേണ്ടിവന്നു. ഇന്നലെ പലരും ബന്ധുവീടുകളിലേക്കു പോകുകയാണ് ചെയ്തത്.
അരിപ്രയിലെ 'എസ് ' വളവും കുത്തനെയുള്ള ഇറക്കവുമാണ് വാഹനാപകടങ്ങള്‍ക്കു പലപ്പോഴും കാരണമാകുന്നത്.
മലപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഒന്നാമത്തെ വളവു കഴിഞ്ഞു മീറ്ററുകളുടെ വ്യത്യാസത്തില്‍ രണ്ടണ്ടാമത്തേതിലെത്തുമ്പോഴേക്കും വാഹനം നിയന്ത്രിക്കാനാകാത്തവിധം വേഗം കൂടിയിരിക്കും. ഇന്നലെയുണ്ടായ അപകടവും സമാന സ്വഭാവത്തിലുള്ളതാണ്. ഡ്രൈവര്‍മാര്‍ പരിചിതരല്ലെങ്കില്‍ ഏതു വാഹനവും അപകടത്തില്‍പ്പെടുമെന്നതാണ് സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."