സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കില്ല- എക്‌സൈസ് മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ തുറക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും യു.ഡി.എഫ് സര്‍ക്കാറിന്റഎയും കാലത്ത് അടച്ചു പൂട്ടിയ ബാറുകള്‍ കഴിഞ്ഞ ദിവസം വന്ന കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുറക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ഷാപ്പും ബാര്‍ ഹോട്ടലും തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ബാര്‍ ഹോട്ടലുകള്‍, 171 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ആറ് റീട്ടെയില്‍ ഷോപ്പുകള്‍, ഒരു ക്ലബ്ബ്, മൂന്ന് സൈനിക കാന്റീനുകള്‍, 499 കള്ളുഷാപ്പുകള്‍ എന്നിവ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുറന്ന് കൊടുക്കും. ഇവിടെ ജോലി ചെയ്തിരുന്ന 9000ഓളം ജീവനക്കാര്‍ക്ക് മാസങ്ങളായി ജോലിയില്ല. അവരുടെ ദുരിതം കുടി കണക്കിലെടുത്താണ് നടപടി. മദ്യ നിരോധനമല്ല, വര്‍ജനമാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. പ്രകടന പത്രികയില്‍ പറഞ്ഞതു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തില്‍ കത്തോലിക്ക സഭ ഉള്‍പ്പെടെ ആശങ്കയുള്ള ആരുമായും ചര്‍ച്ചക്ക് തയാറാണെന്ന് അദ്ദേഹം അറിയിച്ചു. പുതിയ ലൈസന്‍സ് അപേക്ഷ വന്നാല്‍ അപ്പോള്‍ അതേകുറിച്ച് ആലോചിക്കുമെന്നും നിലവിലെ മദ്യനയം പ്രകാരം ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."