HOME
DETAILS

മോദി രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്തു: മന്‍മോഹന്‍ സിങ്

  
backup
March 19, 2018 | 1:22 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ സമാപനദിനത്തില്‍ മോദിസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. തെറ്റായരീതിയില്‍ കൈകാര്യംചെയ്തതിനാല്‍ ജമ്മുകശ്മിര്‍ പ്രശ്‌നം മോദി സര്‍ക്കാര്‍ കൂടുതല്‍ വഷളാക്കിയെന്നും രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്തുവെന്നും മന്‍മോഹന്‍ ആരോപിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകാലത്ത് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. എന്നാല്‍ അവയൊന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല. രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുപറഞ്ഞെങ്കിലും രണ്ടുലക്ഷം തൊഴില്‍ സൃഷ്ടിക്കാന്‍ പോലും കഴിഞ്ഞില്ല. രാജ്യത്തെ ജനങ്ങളെ മോദി കബളിപ്പിക്കുകയായിരുന്നുവെന്നും മന്‍മോഹന്‍ ആരോപിച്ചു.
ജമ്മുകശ്മിര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്തവിധത്തില്‍ കശ്മിര്‍ പ്രശ്‌നം സങ്കീര്‍ണമായിരിക്കുകയാണ്.
ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതും ധൃതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയതും സമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തകര്‍ന്നു. അനൗദ്യോഗികമേഖലകളും നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുകയാണ്. ഇത് തൊഴില്‍ സൃഷ്ടിക്കുന്നതിനെയും ബാധിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. ആറുവര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെങ്കില്‍ രാജ്യം 12 ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. എന്നാല്‍ അതാകട്ടെ അസംഭവ്യവുമാണ്. 2014ല്‍ യു.പി.എ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 7.8 ശതമാനം ആയിരുന്നു വളര്‍ച്ച.
പിന്നീട് 2014- 18 കാലയളവില്‍ രാജ്യാന്തര സാമ്പത്തിക വളര്‍ച്ച 2.8ല്‍ നിന്ന് 3.8ലേക്കു വളര്‍ന്നെങ്കിലും ഇന്ത്യന്‍ സാമ്പത്തിക രംഗം അതിനൊപ്പം വളരാതെ വേറിട്ടുനിന്നു. രാജ്യത്തിന്റെ ജി.ഡി.പിയുടെ 1.6 ശതമാനം മാത്രമാണ് പ്രതിരോധമേഖലയില്‍ ചെലവഴിച്ചത്. ഇത് പ്രതിരോധരംഗത്ത് നേരിടുന്ന വെല്ലുവിളികളും ആവശ്യങ്ങളും നേരിടാന്‍ പര്യപ്തമായതല്ല. വിദേശനയം വികലമായാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യംചെയ്തത്. അയല്‍ രാജ്യങ്ങളുമായി സഹൃദപരമായ അന്തരീക്ഷമാണ് ആവശ്യം. സമാധാനപരമായും അവധാനതയോടെയുമാണ് പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യേണ്ടത്. പാകിസ്താന്‍ നമ്മുടെ അയല്‍ രാജ്യമാണെന്ന് മറക്കരുത്. അതേസമയം തന്നെ ഭീകരപ്രവര്‍ത്തനത്തെ പിന്തുണക്കുന്നത് അംഗീകരിക്കാനുമാവില്ല. ഇത് ഉപഭൂഖണ്ഡത്തിന്റെ സമാധാനത്തെ ബാധിക്കുന്ന പ്രശ്‌നമായി കണ്ട് പാകിസ്താന് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കുകയും സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ മുന്നോട്ടുനയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  2 days ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  2 days ago
No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  2 days ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  2 days ago
No Image

കേന്ദ്രത്തിന് നികുതി നല്‍കുന്നതില്‍ മുന്നില്‍ കേരളം; തിരിച്ചുകിട്ടുന്നതില്‍ 15ാം സ്ഥാനത്ത്; യു.പിക്കും ബിഹാറിനും വാരിക്കോരി; പുതിയ കണക്കുകള്‍ ഇങ്ങനെ

National
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ വച്ച് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  2 days ago
No Image

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ്; ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

Kerala
  •  2 days ago