HOME
DETAILS

ഊട്ടി പര്‍വത തീവണ്ടി; നീരാവി എന്‍ജിന്‍ വീണ്ടും ഓടിത്തുടങ്ങുന്നു

  
backup
March 19 2018 | 01:03 AM

%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4-%e0%b4%a4%e0%b5%80%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%b0

ഊട്ടി: യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ഊട്ടി പര്‍വത തീവണ്ടിയുടെ നീരാവി എന്‍ജിന്‍ വീണ്ടും ഓടിത്തുടങ്ങുന്നു. വിനോദ സഞ്ചാരികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തലാക്കിയ നീരാവി എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നത്.


ഈമാസം 31 മുതല്‍ മേട്ടുപാളയത്തിനും കുന്നൂരിനും ഇടയിലാണ് എന്‍ജിന്‍ ഘടിപ്പിച്ച സര്‍വീസ് ആരംഭിക്കുക. 52 സീറ്റുകളോട് കൂടിയ രണ്ട് ഫസ്റ്റ് ക്ലാസ് ബോഗികളും ഒരു സെക്കന്‍ഡ് ക്ലാസ് ബോഗിയുമാണ് പഴമയുടെ ഓര്‍മ്മ പുതുക്കി സര്‍വീസിലുണ്ടാകുക. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമൊരുക്കും.


മേട്ടുപാളയത്തു നിന്ന് കുന്നൂരിലേക്ക് ഫസ്റ്റ് ക്ലാസിന് വലിയവര്‍ക്ക് 1,100 രൂപയും കുട്ടികള്‍ക്ക് 650 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സെക്കന്‍ഡ് ക്ലാസിന് വലിയവര്‍ക്ക് 800 രൂപയും കുട്ടികള്‍ക്ക് 500 രൂപയുമാണ് ചാര്‍ജ്. അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. കാലപ്പഴക്കം ചെന്ന നീരാവി എന്‍ജിന്‍ സര്‍വീസ് അവസാനിപ്പിച്ച് ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. നീരാവി എന്‍ജിന്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ എന്‍ജിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സക്കെതിരായ പരാമർശത്തിൽ ആരാധകരുടെ പ്രതിഷേധം; ഇസ്‌റാഈൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജർമൻ ക്ലബ്

Football
  •  a month ago
No Image

യുഎഇ പ്രസിഡണ്ടിന്റെ റഷ്യൻ സന്ദർശനത്തിന് നാളെ തുടക്കം; വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കും

uae
  •  a month ago
No Image

റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ, വാഹനം കസ്റ്റഡിയിലെടുത്തു

uae
  •  a month ago
No Image

അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസ്; രാഹുൽ ​ഗാന്ധിക്ക് ജാമ്യം

National
  •  a month ago
No Image

2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി

qatar
  •  a month ago
No Image

ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  a month ago
No Image

എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

Cricket
  •  a month ago
No Image

ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു

auto-mobile
  •  a month ago
No Image

'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍ 

Kerala
  •  a month ago