HOME
DETAILS
MAL
ഉണക്ക മുന്തിരിയിലും കീടനാശിനി
backup
March 19 2018 | 02:03 AM
തിരുവനന്തപുരം: ഉണക്ക മുന്തിരിയിലും വലിയ തോതില്‍ കീടനാശിനി സാന്നിധ്യമെന്ന് കണ്ടെത്തല്‍. സേഫ് ടു ഈറ്റ് പദ്ധതിയോടനുബന്ധിച്ച് 47 സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന കീടനാശിനികളായ ക്ലോര്‍പൈറിഫോസ്, സൈപര്‍മെത്രിന്‍, ഡൈമെത്തോയേറ്റ്, ഇമിഡാക്ലോപ്രിഡ് എന്നിവയാണ് കൂടുതലായും പ്രയോഗിച്ചിരിക്കുന്നത്. ഇമിഡാക്ലോപ്രിഡ് അനുവദനീയമായ അളവിന്റെ 26 ഇരട്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ച ക്ലോര്‍പൈറിഫോസ് ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകുന്നതാണ്.
ഉണക്ക മുന്തിരിക്ക് പുറമേ പ്ലം, അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട്, പിസ്ത, പെക്കാന്‍, ചെറി, പീച്ച്, ആപ്രിക്കോട്ട് തുടങ്ങിയവയിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."