HOME
DETAILS

പ്രതിസന്ധി നീങ്ങി; കേന്ദ്ര വിഹിതവും കരാര്‍ വൈദ്യുതിയും പൂര്‍ണതോതിലായി

  
backup
March 19 2018 | 18:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6


തൊടുപുഴ: കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയിലും ദിവസങ്ങളായി അനുഭവപ്പെട്ട കുറവ് പരിഹരിച്ചു. ഇതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കെ.എസ്.ഇ.ബി വെട്ടിക്കുറച്ചു. ന്യൂനമര്‍ദം കാരണം തുടക്കമായ മഴയില്‍ താപനില മൂന്നു മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവുണ്ടായതിനാല്‍ പ്രതിദിന വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞതും വൈദ്യുതി ബോര്‍ഡിന് നേട്ടമായി. ഇതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 10.23 ദശലക്ഷം യൂനിറ്റായി വെട്ടിക്കുറച്ചു. പ്രതിസന്ധി രൂക്ഷമായതിനേത്തുടര്‍ന്ന് കഴിഞ്ഞ 10ന് ആഭ്യന്തര ഉല്‍പാദനം 28.22 ദശലക്ഷം യൂനിറ്റ് വരെ ഉയര്‍ത്തിയിരുന്നു. 64.88 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ 8 ന് അവസാനിച്ച 24 മണിക്കൂറിലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞയാഴ്ച ഉപഭോഗം 77.38 ദശലക്ഷം യൂനിറ്റ് വരെ ഉയര്‍ന്നിരുന്നു.
കേരളത്തിനു കേന്ദ്ര വിഹിതമായി രണ്ടര - മൂന്നര രൂപ വിലയ്ക്ക് ദിവസവും 35 ദശലക്ഷം യൂണിറ്റ് വരെയും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ശരാശരി നാലുരൂപ നിരക്കില്‍ 25 ദശലക്ഷം യൂനിറ്റ് വരെയും വൈദ്യുതി ലഭിക്കണം. കൂടംകുളം നിലയത്തില്‍ തകരാറുണ്ടാകുകയും കല്‍ക്കരി ക്ഷാമം കാരണം ജിന്‍ഡാല്‍ അടക്കമുള്ള പവര്‍ പ്ലാന്റുകളില്‍ ഉല്‍പ്പാദനം ഇടിയുകയും ചെയ്തതിനാല്‍ പുറത്തുനിന്നുള്ള വൈദ്യുതിയില്‍ രണ്ടാഴ്ചയോളമായി കുറവുവന്നിരുന്നു. എന്നാല്‍ രണ്ടുദിവസമായി ഇത് പൂര്‍ണതോതിലായി. ഇന്നലെ 54.65 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് എത്തിച്ചു. 9.568 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു എല്ലാ പദ്ധതികളിലുമായി ഇന്നലത്തെ ജലവൈദ്യുതി ഉല്‍പ്പാദനം. 0.634 ദശലക്ഷം യൂനിറ്റ് സോളാര്‍- വിന്റ് പദ്ധതികളില്‍നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി പദ്ധതിയില്‍ മാത്രം 11 ദശലക്ഷം യൂനിറ്റിന് മുകളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. 2.21 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഇടുക്കിയിലെ ഉല്‍പ്പാദനം. മൊത്തം സംഭരണശേഷിയുടെ പകുതി ജലം ഇപ്പോള്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. 2107.7 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടിത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 678.02 ദശലക്ഷം യൂനിറ്റ് അധികമാണിത്. ഇന്നലെ ലോവര്‍പെരിയാര്‍, നേര്യമംഗലം പദ്ധതി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.
ലോവര്‍ പെരിയാറില്‍ 59 മി.മീ, നേര്യമംഗലം 48 മി.മീ മഴ രേഖപ്പെടുത്തി. മറ്റ് പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴ ഇങ്ങനെയാണ്. ഇടമലയാര്‍ 13.4, മാട്ടുപ്പെട്ടി 24, പൊന്മുടി 35, കുറ്റ്യാടി 24, ഷോളയാര്‍ 2, തര്യോട് 3, പൊരിങ്ങല്‍ 1.32, ചെങ്കുളം 20 മി.മീ. 4.345 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago