
പെരിയാറില്നിന്നും മണല് വാരല്: പൊലിസ് ഒത്തുകളിക്കുന്നതായി ആക്ഷേപം
ആലുവ: പെരിയാര് തീരത്ത് നിര്മാണം നടക്കുന്ന വീട്ടിലേക്ക് അനധികൃതമായി മണല് വാരിക്കൂട്ടുന്നത് റൂറല് എസ്.പിയുടെ സ്ക്വാഡ് പിടികൂടിയിട്ടും വീട്ടുടമക്കെതിരെ പൊലിസ് കേസെടുത്തില്ലെന്ന് ആക്ഷേപം.
കഴിഞ്ഞ മാസം അഞ്ചിനു പുലര്ച്ചെ ജി.സി.ഡി.എ റോഡില് ഗവ. ആയുര്വേദ ആശുപത്രിക്ക് സമീപം നിര്മിക്കുന്ന വീടിന്റെ പോര്ച്ചിലേക്ക് വഞ്ചിയില്നിന്നും മണല് നീക്കുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്. ഇന്നലെ റവന്യു ഉദ്യോഗസ്ഥര് മണല് ലേലം വിളിക്കാനെത്തിയപ്പോഴാണു വീട്ടുടമ ജി.സി.ഡി.എ പാലത്തിങ്കല് വീട്ടില് നീന ആന്റണിക്കെതിരെ കേസെടുത്തില്ലെന്ന വിവരം നാട്ടുകാരറിയുന്നത്.
കൊച്ചി പോര്ട്ട് ട്രസ്റ്റ് ചെയര്മാന് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം കാലാവധി പൂര്ത്തിയാക്കി സംസ്ഥാന സര്വീസിലേക്കു മടങ്ങിയെത്തിയ പോള് ആന്റണിയുടെ ഭാര്യയാണു നീന ആന്റണി.
നിര്മാണത്തിലിരിക്കുന്ന വീടിനു വേണ്ടിയാണ് പെരിയാറില് നിന്നും മണല് വാരിയതെന്നു വ്യക്തമായിട്ടും ഉന്നത സമ്മര്ദത്തെ തുടര്ന്നു വീട്ടുടമയെ പൊലിസ് കേസില് നിന്നൊഴിവാക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ മണല് ലേലം പിടിച്ച തൃശൂര് രാമനാട്ടുകര സ്വദേശി വീട്ടുടമയുടെ അടുത്ത ബന്ധുവാണെന്ന് ആരോപണം ഉയര്ന്നിട്ടുണ്ട്. അഞ്ച് ലോഡ് മണല് 56,000 രൂപക്കാണ് ഇയാള് ലേലം പിടിച്ചത്. സംഭവ ദിവസം മണല് വാരിക്കൊണ്ടിരുന്നവര് പുഴയിലേക്കു ചാടി നീന്തി രക്ഷപ്പെടുകയും ഇടനിലക്കാരന് കാഞ്ഞൂര് കൈപ്ര സ്വദേശി അനൂപ് പിടിയിലാവുകയുമായിരുന്നു.
ഈ സമയം വീട്ടില് അഞ്ച് ലോഡ് മണലും വഞ്ചിയില് പകുതിയും മണല് ഉണ്ടായിരുന്നു.
വീട്ടുടമയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്ക്കെതിരെയും കേസുണ്ടാകുമെന്നാണ് അന്നു പൊലിസ് വെളിപ്പെടുത്തിയത്. ഉന്നത സ്വാധീനം ഉണ്ടായതോടെ പൊലിസ് വീട്ടുടമയെ തന്ത്രപൂര്വം ഒഴിവാക്കുകയായിരുന്നു. തന്റെ വീട്ടില് കിടന്ന മണലിനൊപ്പം പൊലിസ് കള്ള മണല്കൂട്ടിയതായി കാണിച്ചു നീന ആന്റണി തഹസില്ദാര്ക്കു പരാതി നല്കിയെങ്കിലും തെളിവുകളില്ലാത്തതിനാല് തള്ളിയിരുന്നു. നിര്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ആവശ്യമായ മണല് പെരിയാറില് നിന്നും അനധികൃതമായി വാരുകയാണെന്ന ആക്ഷേപത്തെ തുടര്ന്നു നാട്ടുകാര് രഹസ്യ നിരീക്ഷണം നടത്തിയാണു മണല് കടത്തു പിടികൂടിയത്.
മണല് കേസില് ആരോപണ വിധേയനായ വീട്ടുകാര് അഞ്ചു മാസങ്ങള്ക്ക് മുമ്പ് പെരിയാര് തീരം കൈയേറി മതില് കെട്ടിയത് വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്ന്നു കൈയേറി നിര്മിച്ച മതില് പൊളിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രിയെ ആക്രമിച്ച് സഹതടവുകാരൻ; തലക്ക് പരുക്കേറ്റ നേതാവ് ആശുപത്രിയിൽ
National
• 13 days ago
ഏഷ്യാ കപ്പ് വിവാദ പ്രസ്താവന; പാക് ക്യാപ്റ്റനെതിരെ നിയമനടപടിക്ക് ബിസിസിഐ
Cricket
• 13 days ago
അമ്മയെ മർദിച്ച് മകളെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി; തിരുവണ്ണാമലയിൽ പൊലിസുകാരന്മാരുടെ ക്രൂര ലൈംഗികാതിക്രമം, രണ്ട് കോൺസ്റ്റബിളുമാർ അറസ്റ്റിൽ
crime
• 13 days ago
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ
National
• 13 days ago
മദര്തരേസക്കൊപ്പം ചാര്ളി കിര്ക്കിനെയും 'വിശുദ്ധനാക്കി'; വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന് കത്തോലിക്കാ മാഗസിന്
International
• 13 days ago
18-കാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമം: ഓടി രക്ഷപ്പെട്ട് പെണ്കുട്ടി; പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു
crime
• 13 days ago
ഫിലിപ്പീൻസിനെ ഞെട്ടിച്ച് ഭൂകമ്പം; 31 മരണം, നിരവധിപേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International
• 13 days ago
യുഎസ് വിസ ഉപേക്ഷിച്ച് കൊളംബിയൻ വിദേശമന്ത്രി; പ്രസിഡന്റ് പെത്രോയുടെ വിസ റദ്ദാക്കൽ പ്രതിഷേധിച്ച് നടപടി; അംബാസഡർമാരെ പിരിച്ചുവിട്ടു
International
• 13 days ago
എയർ ഇന്ത്യ ഗൾഫിലേക്കുള്ള ശൈത്യകാല സർവിസുകൾ വ്യാപകമായി വെട്ടിക്കുറക്കുന്നു; നീക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ
Kerala
• 13 days ago
‘കുടുംബ’യാത്രയെന്ന വ്യാജേന എംഡിഎംഎ കടത്ത്; ബംഗളൂരു-കേരള റൂട്ടിലെ വൻ ലഹരി സംഘം പൊലിസ് പിടിയിൽ; 175 ഗ്രാം ഡ്രഗ്സ് പിടിച്ചെടുത്തു
crime
• 13 days ago
യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ; ധനബിൽ പാസാക്കാതെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്; 5 ലക്ഷം ജീവനക്കാർക്ക് ശമ്പളരഹിത അവധി, ട്രംപിന്റെ പിരിച്ചുവിടൽ ഭീഷണി
International
• 13 days ago
കട്ടപ്പനയിലെ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്കും ദാരുണാന്ത്യം
Kerala
• 13 days ago
ഇടുക്കി കട്ടപ്പനയിൽ മൂന്ന് തൊഴിലാളികൾ ഓടയില് കുടുങ്ങി; രക്ഷാപ്രവര്ത്തനം തുടരുന്നു
Kerala
• 14 days ago
ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭര്ത്താവും ബന്ധുക്കളും വീട്ടില്നിന്ന് ഇറക്കിവിട്ടു
Kerala
• 14 days ago
കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം; പുലിപ്പല്ല് കേസ് അന്വേഷണത്തിൽ
Kerala
• 14 days ago
രാഹുല് ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം
Kerala
• 14 days ago
മറന്നുവെച്ച മൊബൈൽ ഫോൺ യാത്രക്കാരിക്ക് തിരികെ നൽകി; ടാക്സി ഡ്രൈവറെ ആദരിച്ച് ഷാർജ പൊലിസ്
uae
• 14 days ago
തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം
National
• 14 days ago
തലസ്ഥാനത്തും പരിസരത്തും ലഹരിവേട്ട: ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ
Kerala
• 14 days ago
കേരളത്തില് കാസ-ആര്എസ്എസ് വര്ഗീയ കൂട്ടുകെട്ട്; കര്ശന നടപടി വേണം; മുഖ്യമന്ത്രി
Kerala
• 14 days ago
1,500 പൗരന്മാർക്ക് റസിഡൻഷ്യൽ ഭൂമി അനുവദിച്ച് ഷാർജ ഭരണാധികാരി
uae
• 14 days ago