ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ബംഗളൂരു: ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കിയ തീരുമാനം കര്‍ണാടകത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ നടപടി സാമുദായിക വേര്‍തിരിവും മറ്റു മതങ്ങളോടുള്ള വേര്‍തിരിവുമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വീരശൈവ വിഭാഗം പ്രതിഷേധം ഉയര്‍ത്തിയതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയും വീരശൈവ സമുദായത്തിലെ പ്രബലനുമായ ഷമാനൂര്‍ ശിവശങ്കരപ്പയും മകനും സംസ്ഥാന മന്ത്രിസഭാംഗമായ എസ്.എസ് മല്ലികാര്‍ജുനയും സര്‍ക്കാരിനെതിരേ കലാപമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായും പറയുന്നു.
എന്നാല്‍ താനും മകനും ബി.ജെ.പിയില്‍ ചേരുമെന്നത് ശരിയല്ലെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
അഖിലേന്ത്യാ വീരശൈവ-ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനാണ് ശിവശങ്കരപ്പ. ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കിയതിനെ കഴിഞ്ഞ ദിവസംവരെ അനുകൂലിച്ച അദ്ദേഹം ഇന്നലെയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
അതേസമയം കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇന്നലെ കര്‍ണാടക ബി.ജെ.പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്ദ്യൂരപ്പ വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിനു ശേഷം ശിവശങ്കരപ്പയും മകനും ബി.ജെ.പിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മധ്യകര്‍ണാടകയിലെ ദേവനാഗരെ, ചിത്രദുര്‍ഗ, ഹവേരി ജില്ലകളില്‍ ശിവശങ്കരപ്പക്കും മകനും ശക്തമായ സ്വാധീനമുണ്ട്. ഇവരുടെ ചുവടുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.
വീരശൈവ വിഭാഗം ലിംഗായത്ത് മതവിഭാഗം പോലെയല്ലെന്നും അവര്‍ ഹിന്ദുക്കളാണെന്നും വേദങ്ങളിലും മറ്റുമാണ് വിശ്വസിക്കുന്നതെന്നുമാണ് ലിംഗായത്ത് മത വിഭാഗക്കാര്‍ പറയുന്നത്.
അതിനിടയില്‍ നേരത്തെ തന്നെ വീരശൈവ-ലിംഗായത്ത് സമുദായക്കാരെ ന്യൂനപക്ഷ മതവിഭാഗക്കാരായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വീരശൈവ വിഭാഗക്കാര്‍ ഹിന്ദുമതക്കാര്‍ എന്ന് വ്യക്തമാക്കിയാണ് ഇത് തള്ളിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിനു മുന്‍പില്‍ കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ വീരശൈവ-ലിംഗായത്ത് പ്രശ്‌നം ഉണ്ടാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."