യു.പിയിലും വ്യാപം മോഡല്‍ തട്ടിപ്പ്; 600 വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
മീററ്റ്: മധ്യപ്രദേശിലെ വ്യാപം നിയമനത്തിന് സമാനമായ തട്ടിപ്പ് ഉത്തര്‍പ്രദേശിലും. മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജില്‍ രണ്ട് വിദ്യാര്‍ഥികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പുവിവരം പുറംലോകമറിഞ്ഞത്. ആയുഷ്‌കുമാര്‍, സ്വര്‍ണജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. മാര്‍ക്ക് തിരുത്താന്‍ കോഴ നല്‍കി എം.ബി.ബി.എസ് പരീക്ഷ ജയിച്ച 600ലധികം വ്യാജ ഡോക്ടര്‍മാരും പിന്നാലെ പിടിയിലായി. ഹരിയാന ഗുഡ്ഗാവിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ പ്രമുഖ ഡോക്ടറുടെ മകനാണ് ആയുഷ്‌കുമാര്‍. പഞ്ചാബിലെ സംഗരൂര്‍ സ്വദേശിയാണ് സ്വര്‍ണജിത്. മാര്‍ക്ക് തിരുത്താന്‍ ഇരുവരും ഒരു ലക്ഷം രൂപവീതമാണ് ഇടനിലക്കാര്‍ക്ക് നല്‍കിയത്.
ആയുഷ്‌കുമാറിനെയും സ്വര്‍ണജിത്തിനെയും ചോദ്യം ചെയ്തതോടെയാണ് ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. മീററ്റ് ചൗധരി ചരണ്‍സിങ് സര്‍വകലാശാലയിലെ ആറ് ഉദ്യോഗസ്ഥരടക്കം ഒന്‍പതു പേരാണ് ഉത്തരക്കടലാസ് തട്ടിപ്പിനു പിന്നില്‍. 2014 മുതല്‍ ഇവര്‍ നൂറുകണക്കിന് അയോഗ്യരായ വിദ്യാര്‍ഥികളെ മെഡിക്കല്‍ പരീക്ഷയില്‍ ജയിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."