ദേശീയപാത വികസനം: സംശയ നിവാരണത്തിന് പ്രത്യേക സെല്‍
മലപ്പുറം: ജില്ലയില്‍ ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിന്റെ ഭാഗമായി ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ കോട്ടക്കല്‍ ഓഫിസില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഓഫിസ് സമയങ്ങളില്‍ പാതയുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്കുള്ള എല്ലാ സംശയ നിവാരണത്തിനും സൗകര്യമുണ്ടായിരിക്കും.
പുതിയ അലൈന്‍മെന്റ് സ്‌കെച്ച്, ത്രീ.എ നോട്ടിഫിക്കേഷന്‍, എന്നിവ പരിശോധിക്കാന്‍ ഇവിടെ സൗകര്യമൊരുക്കും. ഏതെക്കെ സര്‍വേ നമ്പരിലുള്ള ഭൂമിയാണ് നഷ്ടപ്പെടുക, അലൈന്‍മെന്റിന്റെ അതിര്‍ത്തി, ബൈപ്പാസ്, നിലവിലെ പാതയില്‍ നിന്നുള്ള മാറ്റം തുടങ്ങിയവ മനസിലാക്കാന്‍ കഴിയും. നേരില്‍ വരാന്‍ കഴിയാത്തവര്‍ക്ക് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിളിച്ച് മനസിലാക്കുന്നതിനും സൗകര്യമുണ്ട്. കോട്ടക്കല്‍ നഗരസഭാ ഓഫിസിന് എതിര്‍ വശത്താണ് ദേശിയ പാത സ്ഥലമെടുപ്പ് വിഭാഗം ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0483 2747676. ഇതിനു പുറമെ ാമഹമുുൗൃമാ.ഴീ്.ശി എന്ന വെബ് വിലാസത്തിലും വിവരങ്ങള്‍ പരിശോധിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."