HOME
DETAILS

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

  
backup
March 22 2018 | 06:03 AM

%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-11

 

എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കടങ്ങോട് ,എരുമപ്പെട്ടി പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ ശുദ്ധജലം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രി ക്വാര്‍ട്ടേഴ്‌സിനു മുന്നിലും, കരിയന്നൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുമാണ് ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് ഇതുവഴിയാണ്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നിരവധി പട്ടികജാതി കോളനികളാണ് പഞ്ചായത്തുകളിലുള്ളത്. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി പദ്ധതിയെ മാത്രം ആശ്രയിക്കുന്നവരാണ് കോളനി നിവാസികളില്‍ അധികവും. ജലവിതരണം സ്തംഭിച്ചാല്‍ വീട്ടാവശ്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ താണ്ടിയാണ് ജലം കൊണ്ട് വരുന്നത്.അശാസ്ത്രീയമായ രീതിയില്‍ പൈപ്പുകള്‍ റോഡിന്റെ വശങ്ങളിലൂടെ സ്ഥാപിച്ചതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസവും രാവിലെ തുറന്നു വിടുന്ന പൈപ്പ് മണിക്കൂറുകള്‍ക്ക് ശേഷമാണ് അടക്കുന്നത്. വടക്കാഞ്ചേരി കുന്നംകുളം റോഡിലുള്ള പൈപ്പുകള്‍ പൊട്ടുന്നത് നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അറ്റകുറ്റപണികള്‍ നടത്തി ജലവിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  2 months ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  2 months ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  2 months ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  2 months ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 months ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 months ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 months ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 months ago