HOME
DETAILS
MAL
ദലിത് അതിക്രമം തടയല്‍: നിയമനിര്‍മാണം നടത്തണമെന്ന് ഗീതാനന്ദന്‍
backup
March 24 2018 | 01:03 AM
കൊച്ചി: ആദിവാസി- ദലിത് അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രിംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്ന് ഭൂഅധികാര സംരക്ഷണസമിതി കോര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്നിന് രാവിലെ 11ന് എറണാകുളം ശിക്ഷക്‌സദനില്‍ പ്രക്ഷോഭ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. 2002 മുതല്‍ 2012 വരെ 7,500 ദലിത് അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്നുകേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ ആദിവാസി-ദലിത് അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."