HOME
DETAILS

ഡിജിറ്റല്‍ വികസനത്തിന് രാഷ്ട്രീയം തടസമല്ല: ചെന്നിത്തല

  
backup
March 24 2018 | 01:03 AM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0


കൊച്ചി: ഭാവിയിലേക്കുള്ള ഡിജിറ്റല്‍ വികസനത്തിന് രാഷ്ട്രീയം തടസമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ ഭാവിയിലേക്കുള്ള മികച്ച കാല്‍വയ്പാണ് ഹാഷ് ഫ്യൂച്ചര്‍. ഈ ഉദ്യമം തുടര്‍ന്നുകൊണ്ടു പോകുന്നതിന് എല്ലാ സഹകരണവും വരുംകാലങ്ങളില്‍ ഉണ്ടാകും. പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തിലെ അവസാന വ്യക്തിയുടെകൂടി ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ആവശ്യം. ഓഖിപോലുള്ള പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍പോലും സാങ്കേതികവിദ്യക്ക് സാധിക്കും. ജനങ്ങളുമായി നേരിട്ടു സംവദിക്കാന്‍ ഡിജിറ്റല്‍ ഇടംപോലെ മറ്റൊരു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഐ.ടി സമൂഹം ചിന്തിക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 125 കോടി ജനങ്ങളുടെ വിവരശേഖരണം നടത്തുകയും അവര്‍ക്കുള്ള സേവനങ്ങള്‍ ഡിജിറ്റലാക്കുകയും ചെയ്തത് ചെറിയ കാര്യമല്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയെന്ത് എന്ന ചോദ്യമാണ് ഹാഷ് ഫ്യൂച്ചര്‍ സമ്മേളനം അവശേഷിപ്പിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്‍ഫോസിസ് സഹ സ്ഥാപകനും ഐ.ടി ഉന്നതാധികാര സമിതി അംഗവുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. നാസ്‌കോം പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍, കെ.പി.എം.ജി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍, സ്മാര്‍ട് സിറ്റി സി.ഇ.ഒ മനോജ് നായര്‍, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിനിടെ നടത്തിയ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍വച്ച് നടത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  an hour ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  an hour ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  2 hours ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  2 hours ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 hours ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 hours ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  4 hours ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  4 hours ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  4 hours ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  4 hours ago