HOME
DETAILS
MAL
41 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
backup
March 24 2018 | 05:03 AM
മലപ്പുറം: ജില്ലയിലെ 41 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം. ഇതില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും അഞ്ച് നഗരസഭകളും 33 ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടും. ഇതിനു പുറമെ ജില്ലയിലെ 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ പദ്ധതികള്‍ക്കും യോഗം അനുമതി നല്‍കിയിട്ടുണ്ട്.
ഇതില്‍ കൊണ്ടോട്ടി, നിലമ്പൂര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളും പൊന്നാനി നഗരസഭയും ഉള്‍പ്പെടും. ഇതിനു പുറമെ ആറ് ഗ്രാമ പഞ്ചായത്തുകളുമുണ്ട്. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം 27 ന് വൈകട്ട് 3.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണിക്യഷ്ണന് അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."