ആദര്‍ശ കാംപയിന് മധ്യ മേഖലാ സംഗമം: നീലഗിരിയില്‍നിന്ന് 300 പേര്
ഗൂഡല്ലൂര്‍: സമസ്ത ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി 2018 ജനുവരി മുതല്‍ മെയ് വരെ നടത്തുന്ന പഞ്ചമാസ കാംപയിനിന്റെ ഭാഗമായി മധ്യ മേഖലാ സംഗമം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഏപ്രില്‍ 12 വ്യാഴാഴ്ച നടക്കും.
സംഗമത്തില്‍ നീലഗിരി ജില്ലയില്‍നിന്ന് 300 പേരെ പങ്കെടുപ്പിക്കാന്‍ ഗൂഡല്ലൂര്‍ യതീംഖാനയില്‍ ചേര്‍ന്ന ജില്ലാ സമസ്ത കോ ഓഡിനേഷന്‍ തീരുമാനിച്ചു. എം.സി സൈതലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ കര്‍മ രേഖ സമര്‍പ്പിച്ചു. സയ്യിദ് ബി. എസ്.കെ തങ്ങള്‍ ആത്മീയ സന്ദേശം നല്കി. എം. പി. കടുങ്ങല്ലൂര്‍ വിഷയാവതരണം നടത്തി. കാളാവ് സെയ്തലവി മുസ്ലിയാര്, കെ.പി മുഹമ്മദ് ഹാജി, പി. കെ. മുഹമ്മദ് ബാഖവി, സൈതലവി റഹ്മാനി, എന്‍ ഉമര്‍ ഫൈസി, അസീസ് മുസ്ലിയാര്, യൂസുഫ് ഹാജി ജദീര്ശാന് പ്രസംഗിച്ചു. എ. എം ബശീര്‍ ദാരിമി സ്വഗതവും കെ. പി. അലി മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."