HOME
DETAILS
MAL
റബര്‍ ചിരട്ടകള്‍ക്ക് റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കണം
backup
June 03 2016 | 00:06 AM
കൊല്ലം: ജില്ലയിലെ പ്ലാന്റേഷനുകളിലെ റബര്‍ ചിരട്ടകളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നത് ഡെങ്കിപ്പനി മുതലായ കൊതുകുജന്യരോഗങ്ങള്‍ക്ക് ഇടയാകുന്നതിനാല്‍ ചിരട്ടകള്‍ക്ക് റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണായ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉത്തരവിട്ടു. റബര്‍പാല്‍ ശേഖരിച്ചശേഷം ചിരട്ട കമിഴ്ത്തി വയ്ക്കണം. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉടമകള്‍ക്കെതിരെ ദുരന്ത നിവാരണ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."