ക്രൈസ്തവര്‍ ഓശാനത്തിരുനാള്‍ ആചരിച്ചു
പയ്യാവൂര്‍: യേശുക്രിസ്തുവിന്റെ മഹത്വപൂര്‍ണമായ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. വിനയത്തിന് പുതിയ മാതൃക നല്‍കി കഴുതക്കുട്ടിയുടെ പുറത്ത് കയറി നഗരത്തിലെത്തിയ യേശുവിനെ ഒലിവുമരച്ചില്ലകള്‍ വീശി ഓശാന പാടി ജറുസലേം നിവാസികള്‍ എതിരേറ്റതിന്റെ ഓര്‍മയായാണ് ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. കുരുത്തോല വെഞ്ചരിച്ച് പ്രദക്ഷിണം, പ്രസംഗം, പ്രത്യേക ദിവ്യബലി എന്നിവ പള്ളികളില്‍ നടന്നു. കഠിനമായ പ്രായശ്ചിത്തങ്ങള്‍ അനുഷ്ടിച്ചും തീവ്രമായ പ്രാര്‍ഥനകളില്‍ മുഴുകുകയും വിശുദ്ധവാരം അര്‍ഥവത്താക്കാന്‍ ഭവനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പൈസക്കരി ദേവമാതാ ഫൊറോന ദേവാലയത്തിലെ ഓശാന ഞായറാഴ്ചയിലെ തിരുകര്‍മങ്ങള്‍ക്ക് റവ. ഡോ. ജോസ് വെട്ടിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ചന്ദനക്കാംപാറയില്‍ ഫാ. സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട്, കാഞ്ഞിരക്കൊല്ലിയില്‍ ഫാ. ജോസ് ആനനിക്കല്‍, പാടാംകവലയില്‍ ഫാ. ജോബി നിരപ്പേല്‍, ജോസ് മൗണ്ട് പള്ളിയില്‍ ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, പയ്യാവൂരില്‍ ഫാ. ബാബു പാറത്തോട്ടുംകര, മടമ്പം ലൂര്‍ദ് മാതാ ഫൊറോന പള്ളിയില്‍ ഫാ. ജോര്‍ജ് കപ്പുകാല, ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയില്‍ റവ. ഡോ. ജോസഫ് കരിനാട്ട്, നെല്ലിക്കുറ്റിയില്‍ ഫാ. ജോസ് കുരീക്കാട്ടില്‍, എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."