കൊടിമുന-കരുവത്തല റോഡ് വിവാദം: സി.പി.എം അടിയന്തിര ലോക്കല്‍ കമ്മിറ്റി ചേരും
നീലേശ്വരം: മുന്‍ പഞ്ചായത്തംഗവും സി.പി.എം പേരോല്‍ ലോക്കല്‍ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയാ നേതാവുമായ വ്യക്തി അനുമതി നല്‍കാത്തതിനാല്‍ നഗരസഭയിലെ കൊടിമുന-കരുവത്തല റോഡ് നിര്‍മാണം മുടങ്ങിയ സംഭവം ചര്‍ച്ച ചെയ്യാന്‍ പേരോല്‍ ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്നു ചേരും. രാവിലെ പത്തിനു കാര്യങ്കോട് എന്‍.ജി സ്മാരക വായനശാലയിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഏരിയാ സെക്രട്ടറി ടി.കെ രവി മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. നഗരസഭയിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ പെട്ട 25 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധമാണ് റോഡ് നിര്‍മിക്കുന്നത്. എന്നാല്‍ ഇവരുള്‍പ്പെടെ അഞ്ചു പേര്‍ അനുമതി നല്‍കാത്തതിനാല്‍ നിര്‍മാണം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. തന്റെ സ്ഥലം കൈയേറി റോഡുനിര്‍മിക്കുന്നതായി കാണിച്ച് പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ.വി സുധാകരനെതിരേ ഇവര്‍ നഗരസഭാ സെക്രട്ടറിക്കും ചെയര്‍മാനും പരാതി നല്‍കിയ കാര്യവും ഇന്നലെ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."