HOME
DETAILS

സമസ്ത പ്രസരിപ്പിക്കുന്നത് ചെറുത്ത് നില്‍പിന്റെ സൂര്യജ്വാല

  
backup
March 26, 2018 | 7:50 PM

samastha-prasarippikkunnath-cheruthnilpuinte


പൊലിസിന്റെ അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയുമാണെന്നാരോപിച്ച് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് ഇന്നലെ നിയമസഭയില്‍ നോട്ടിസ് നല്‍കി. എന്നാല്‍, അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഒരു കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തത് പ്രമേയത്തിലെ അതിക്രമങ്ങളില്‍ പെടാതെ പോയി. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. അതിനുള്ള മറുപടിയായി മന്ത്രി പറഞ്ഞത്, അധ്യാപകര്‍ ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു.
ഒരു സ്വകാര്യ സദസ്സില്‍ ജൗഹര്‍ മുനവ്വര്‍ നടത്തിയ അഭിപ്രായ പ്രകടനം എങ്ങനെയാണ് അധ്യാപകവൃത്തിയെ അപമാനിക്കുന്നത്. തീര്‍ത്തും സ്വകാര്യമായ ഒരു സദസ്സില്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് ഈ കേസ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ കോളജ് വിദ്യാര്‍ഥിനി ഇമെയില്‍ വഴി നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പൊലിസ് കേസെടുക്കുകയായിരുന്നു. പരാതിക്കാരി സ്റ്റേഷനില്‍ ഹാജരായി നേരിട്ട് പരാതി നല്‍കിയിട്ടില്ല, മൊഴി നല്‍കിയിട്ടില്ല, പൊലിസ് തെളിവെടുത്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ല. നിരവധി പ്രമുഖര്‍ ഇതിനകം സ്ത്രീകളുടെ വേഷവിധാനങ്ങളെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കിടെ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വരെ ആ ഗണത്തില്‍പെടും. അവര്‍ക്കെതിരെയൊന്നും ഇത്‌വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സമൂഹത്തിന്റെ ചൂടില്‍നിന്നും തണുപ്പില്‍നിന്നും ശരീരത്തെ രക്ഷിക്കുക, നഗ്‌നത മറയ്ക്കുക എന്നിവയാണ് വസ്ത്രം കൊണ്ടുള്ള അടിസ്ഥാനപരമായ ഉപയോഗങ്ങളായി ഗണിക്കുന്നത്. എന്നാല്‍, ഒരാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിലും അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. അതിനാല്‍ മാന്യതയുള്ളവര്‍ വസ്ത്രധാരണത്തില്‍ കുലീനത പുലര്‍ത്തുന്നു. ശരീരം മറയ്ക്കാനുള്ളതല്ല പ്രദര്‍ശിപ്പിക്കാനുള്ളതാണ് എന്നതാണ് പുതിയ ചിന്ത. ശരീരത്തെ, പ്രത്യേകിച്ച് സ്ത്രീശരീരത്തെ കച്ചവടം ചെയ്യാനുള്ള ഒരു വസ്തുവായി മാത്രം കാണുന്ന കമ്പോള സംസ്‌കാരം അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വില്‍പനയ്ക്കു വച്ചിരിക്കുന്ന വസ്തുക്കള്‍ ഏറ്റവും മനോഹരമായ 'റാപ്പറുകളില്‍' പൊതിഞ്ഞ് പ്രദര്‍ശിപ്പിക്കുക എന്നത് വിപണിയുടെ ഒരു തന്ത്രമാണ്.
നഗ്‌നത മറയ്ക്കുക എന്ന ആവശ്യത്തിനുപരിയായി ശരീരത്തെ പ്രദര്‍ശിപ്പിക്കാനും കാഴ്ചക്കാരെ ആകര്‍ഷിക്കാനുമുള്ള ഒരു 'ബോഡി റാപ്പര്‍' ആയി വസ്ത്രങ്ങള്‍ മാറുമ്പോള്‍ ശരീരം വിപണി മൂല്യമുള്ള ഒരു കച്ചവടവസ്തുവായി മാറുകയാണ് ചെയ്യുന്നത്.
കച്ചവടതാല്‍പര്യക്കാരന്റെ കുടിലതകളെ ഉപമിച്ച് ബത്തക്ക പ്രയോഗം തെറ്റായി ഉദ്ധരിക്കുകയും സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തുകയുമായിരുന്നു. മാന്യമായ വസ്ത്രധാരണം നടത്തണമെന്ന് ഒരു അധ്യാപകന്‍ പറയുന്നതിനെ അശ്ലീലമായി അവതരിപ്പിക്കാനും അതില്‍ നിര്‍വൃതിയടയാനും അള്‍ട്രാസെക്യുലര്‍ ഭ്രാന്ത് തലക്ക്പിടിച്ചവരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തു വന്നതോടെയാണ് വിഷയം വിവാദമായത്.
ഇതില്‍ സമസ്തയുടെ പങ്കാണ് ശ്രദ്ധേയമായത്. വിഷയത്തിന്റെ യഥാര്‍ഥ തലത്തിലേക്ക് പൊതുബോധം ഉണര്‍ന്നതും കപടമതേതര വാദികള്‍ നിലപാട് മാറ്റിയതും സമസ്തയുടെ അഭിപ്രായത്തെ തുടര്‍ന്നാണ്. സംഘടനാ അഭിപ്രായവ്യത്യാസം മറന്ന് ധാര്‍മികതയുടെ പക്ഷം നില്‍ക്കുകയായിരുന്നു സുന്നിനേതാക്കള്‍ ചെയ്തത്. ഇതിന്റെ ഭാഗമായിരുന്നു എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ നടന്ന കൊടുവള്ളി പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്. ആര്‍ക്ക് ഭ്രാന്ത് വന്നാലും കുതിരവട്ടം ആശുപത്രിയില്‍ പോകുന്നപോലെ വര്‍ഗീയഭ്രാന്ത് തലക്ക് പിടിക്കുന്നവരെല്ലാം ഫാറൂഖ് കോളജിനെ ലക്ഷ്യംവയ്ക്കുന്നത് ലാഘവത്തോടെ കാണാന്‍ പാടില്ല. ഇതിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് ഫാറൂഖ് കോളജില്‍ ധര്‍മരക്ഷാ വലയം തീര്‍ത്തത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ധാര്‍മികതയെയും സദാചാര മൂല്യങ്ങളെയും അവഹേളിക്കുന്ന കപടമതേതര വാദികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു എസ്.കെ.എസ്.എസ്.എഫ് നടത്തിയ പ്രതിഷേധങ്ങള്‍.
മുസ്‌ലിംകള്‍ക്ക് ശരിയായ ദിശാബോധവും വിദ്യാഭ്യാസത്തിന്റെ ഉല്‍കര്‍ഷവും നല്‍കിവരുന്ന സമസ്ത, ധര്‍മബോധത്തില്‍ നിന്ന് സമൂഹത്തെ അകറ്റി അരാജകത്വം സൃഷ്ടിക്കാനുള്ള തല്‍പരകക്ഷികളുടെ നീക്കത്തിനെതിരേ നിലകൊണ്ടത് സ്വാഭാവികമാണ്. മുസ്‌ലിംകള്‍ക്ക് ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ പടവുകള്‍ താണ്ടുവാന്‍ നേതൃപരമായ പങ്ക്‌വഹിച്ച സമസ്തക്ക് അതിനെതിരെ വരുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ പോരാടുവാനും കഴിയും. അതേസമയം മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ അസ്തിത്വത്തിന് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്യും. മുജാഹിദ് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനെത്തുടര്‍ന്ന് അവരെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് സ്വീകരിച്ചിരുത്തുകയും അടി കൊണ്ട മുജാഹിദ് പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തപ്പോള്‍ അതിനെതിരെയും സമസ്ത പ്രതിഷേധിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
എക്കാലത്തെയും സമസ്തയുടെ നിലപാട് ഇതാണെന്നിരിക്കേ ഇപ്പോഴത്തേത് മാത്രം സ്വാഗതം ചെയ്യപ്പെടുന്നതും പുതിയ ഐക്യ നീക്കമായി വ്യാഖ്യാനിക്കുന്നതും തല്‍പരകക്ഷികളുടെ നിഗൂഢ നീക്കമായി തിരിച്ചറിയണം. അതേസമയം സമസ്തയുടേത് നിലപാട് മാറ്റമാണെന്ന് പറയുന്നവര്‍ സ്വന്തം നിലപാട് പുനപ്പരിശോധന നടത്തുന്നത് നല്ലതാണ്. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ മുസ്‌ലിംവൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന രീതികളില്‍ സ്വയംവിചാരണക്ക് സന്നദ്ധരാകേണ്ടതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  15 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  15 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  15 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  15 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  15 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  15 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  15 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  15 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  15 days ago