ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത് 4904.58 കോടി രൂപ
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ തുടര്‍ച്ചയായ രണ്ട് അവധി ദിനങ്ങള്‍ വന്നതോടെ സംസ്ഥാനത്ത് ട്രഷറികളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്.തദ്ദേശ സ്ഥാപനങ്ങളുടെ 9607 പദ്ധതികളുടെ 4904.58 കോടി രൂപയുടെ ബില്ലുകളാണ് സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്. ഇനിയുള്ളത് മൂന്ന് ദിവസംമാത്രം.
പെസഹവ്യാഴം, ദു:ഖവെള്ളി അവധിയായതിനാല്‍ ബില്ലുകള്‍ തീര്‍പ്പാക്കാനാവില്ല. ഇതോടെ മാര്‍ച്ച് 31ന് രാത്രിയിലും ട്രഷറി പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥയാണ് സംജാതമാവുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 6194.65 കോടിയുടെ വാര്‍ഷിക പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കിയിരുന്നത്.ഇതില്‍ 4640.55 കോടിയുടെ പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് 9607 പദ്ധതികളുടെ 4904.58 കോടി രൂപയുടെ ബില്ലുകള്‍ വിവിധ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്.
ഒരുവര്‍ഷത്തില്‍ നല്‍കിയതിനേക്കാള്‍ തുകയുടെ ബില്ലുകളാണ് മൂന്ന് ദിവസം കൊണ്ട് നല്‍കേണ്ടത്.
ജൂലൈ മാസത്തിലെ ജി.എസ്.ടി.യും തുടര്‍ന്നുണ്ടായ ട്രഷറി നിയന്ത്രണത്തിലുണ്ടായ പ്രതിസന്ധി വര്‍ഷാവസാനത്തില്‍ ട്രഷറി പ്രവര്‍ത്തനത്തിന് കടുത്ത തിരിച്ചടിയായിട്ടുണ്ട്.
പൊതുമരാമത്തിന്റെ ബില്ലുകളാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നവയില്‍ ഏറെയുമുള്ളത്. റോഡ്, കെട്ടിടങ്ങള്‍ എന്നിവക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് നിര്‍മാണ പ്രവൃത്തികള്‍ അവസാനത്തിലേക്ക് നീങ്ങിയതും ബില്ലുകള്‍ വൈകാനിടയായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."