HOME
DETAILS
MAL
നഗരസഭയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പേരിനു മാത്രം
backup
March 27 2018 | 06:03 AM
നെടുമങ്ങാട്: ഗ്രീന്‍ പ്രോട്ടോകോള്‍ പദവി ലഭിച്ച നെടുമങ്ങാട് നഗരസഭാ ഓഫിസിന് അകത്തും പുറത്തും പരിസ്ഥിതിയുടെ ഏറ്റവും വലിയ വെല്ലുവിളിയായ ഫ്ളക്സ് ബോര്‍ഡുകള്‍ നിറയുന്നു.
ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കേണ്ട നഗരസഭാ അധികൃതരുടെ കണ്മുന്പില് നടക്കുന്ന ഫ്ളെക്സ് വയ്ക്കല്‍ പൊടിപൂരം കണ്ടില്ലെന്ന് നടിക്കുകയാണ്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കടക്കം അനുമോദനങ്ങള്‍ അര്‍പ്പിക്കുന്ന ബോര്‍ഡുകളാണ് ഇവിടുള്ളത്. ഇത് കൂടാതെ ഓഫിസിനുള്ളില്‍ സേവനാവകാശ നിയമം അച്ചടിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നതും നഗരസഭാ സെക്രട്ടറിയുടേയും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കേണ്ട ഹെല്‍ത്ത് സൂപ്പര്‍ വൈസറുടെയും പേരുകള്‍ പതിച്ചിരിക്കുന്നതും പൂര്‍ണമായും ഫ്ളെക്സ് ഉപയോഗിച്ചുകൊണ്ടാണ്. കഴിഞ്ഞ മാസം 12നാണ് നെടുമങ്ങാട് നഗരസഭയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ പദവി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."