സമസ്തയുടെ വിദ്യാഭ്യാസ സംവിധാനത്തിന് പ്രചാരം വര്‍ധിക്കുന്നു: മോയിന്‍ കുട്ടി മാസ്റ്റര്‍
ജിദ്ദ: സമസ്തയുടെ കീഴിലുള്ള മദ്റസ സംവിധാനത്തിന് ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തും സ്വീകാര്യത കൂടി വരികയാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഉംറ നിര്‍വഹിക്കാന്‍ എത്തിയ അദ്ദേഹം ജിദ്ദ ഇസ്ലാമിക് സെന്ററില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള മുസ്ലിംകള്ക്കിടയില് നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയ അടിസ്ഥാന പരമായ കാര്യങ്ങള്‍ അറിയാത്തവര്‍ ഇല്ലെന്നും ഇതിനുള്ള പ്രധാന കാരണം സമസ്തയുടെ വ്യവസ്ഥാപിത മദ്രസ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സമസ്തയുടെ മദ്റസ സംവിധാനം കേരളത്തിന്റെ പുറത്തേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പോണ്ടിച്ചേരി, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളിലെ പ്രധിനിധി സംഘം സമസ്താലയം സന്ദര്‍ശിച്ച് അവിടങ്ങളില്‍ മദ്റസകള്‍ സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുപോലെ, മലേഷ്യയില്‍ നിന്നുള്ള പ്രധിനിധി സംഘവും സമസ്തയുടെ സിലബസ് അനുസരിച്ചുള്ള മദ്റസ അവിടെ ആരംഭിക്കാന്‍ താല്പര്യം കാണിച്ചിട്ടുണ്ടെന്നും അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. മുഹിയുദ്ധീന് അല്‍ അസ്ഹരി ഉത്ഘാടനം ചെയ്തു. മൊയീന്‍ കുട്ടി മാസ്റ്ററെ അബ്ദുല്ല കുപ്പം ഷാള്‍ അണിയിച്ചു ആദരിച്ചു.
സയ്യിദ് അന്‍വര്‍ തങ്ങള്‍, അബ്ദുല്ല ഫൈസി കുളപ്പറമ്പ്, അലി മൗലവി നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, അബുബക്കര്‍ ദാരിമി താമരശ്ശേരി, മുസ്തഫ ബാഖവി ഊരകം, ഹാഫിസ് ജാഫര്‍ വാഫി, അബ്ദുല്‍ ഹക്കീം വാഫി, സവാദ് പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും എം.സി. സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."