റയാന്‍ ഗിഗ്ഗ്‌സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുന്നു
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഇതിഹാസവും നിലവിലെ സഹ പരിശീലകനുമായ റയാല്‍ ഗിഗ്ഗ്‌സ് ക്ലബ് വിടുന്നു. ലൂയിസ് വാന്‍ ഗാലിനെ പുറത്താക്കിയതോടെ ടീമില്‍ ഗിഗ്ഗ്‌സിന്റെ സാന്നിധ്യം അപ്രസക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം ക്ലബ് വിടാനൊരുങ്ങുന്നത്. യുനൈറ്റഡിന് വേണ്ടി 963 മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡിട്ട ഗിഗ്ഗ്‌സിനെ മൗറീഞ്ഞോ ഗൗനിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.
ദീര്‍ഘകാലം മൗറീഞ്ഞോയോടൊപ്പം സഹപരിശീലകനായിട്ടുള്ള റൂയ് ഫാരിയക്ക് മൗറീഞ്ഞോ കൂടുതല്‍ പദവി നല്‍കാന്‍ സാധ്യതയുള്ളതിനാലാണ് ഗിഗ്ഗ്‌സിനെ അവഗണിച്ചിരിക്കുന്നത്. മൗറിഞ്ഞോയോട് ഏറെ അടുപ്പം പുലര്‍ത്തുന്നയാള്‍ കൂടിയാണ് ഫാരിയ.
ദുബൈയില്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ് ഗിഗ്ഗ്‌സ്. തിരിച്ചെത്തിയാലുടന്‍ സഹ പരിശീലക സ്ഥാനം ഉപേക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വാന്‍ ഗാലിനെ പുറത്താക്കിയെങ്കിലും ഗിഗ്ഗ്‌സിനെ ടീമിനൊപ്പം നിലനിര്‍ത്തുമെന്ന് യുനൈറ്റഡ് വ്യക്താക്കിയിരുന്നു. എന്നാല്‍ ഈ പദവി താരതമ്യേന ദുര്‍ബലമാണെന്നാണ് ഗിഗ്ഗ്‌സിന്റെ വാദം.
മറ്റു ക്ലബുകളിലെ പരിശീലക സ്ഥാനം ഏറ്റെടുത്ത് ഡേവിഡ് മോയസിനും, വാന്‍ ഗാലിനും കീഴില്‍ നേടിയ പരിചയ സമ്പത്ത് പ്രയോജനപ്പെടുത്താനാണ് ഗിഗ്ഗ്‌സ് ലക്ഷ്യമിടുന്നത്. എവര്‍ട്ടന്റെ കോച്ച് റോബര്‍ട്ട് മാര്‍ട്ടിനസിനെ ക്ലബ് പുറത്താക്കിയതിനാല്‍ ആ പരിശീലക സ്ഥാനവും ഗിഗ്ഗ്‌സ് ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."