നൂറനാട് പോലീസിനു വേണ്ടത്ര വാഹനമില്ല; ഉള്ളത് വഴിയില്‍ പണിമുടക്കുന്നവയുമെന്ന്
ചാരുംമൂട്: കേസുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നൂറനാടിനാണെങ്കിലും ഇതിനുസരിച്ചുള്ള സൗകര്യങ്ങള്‍ നൂറനാട് പോലീസ് സ്റ്റേഷനിലില്ല. പോലീസുകാരുടെ കുറവും വാഹനങ്ങളുടെ ഇല്ലാഴ്മയും കൃത്യനിര്‍വഹണത്തിനു തടസമാകുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കേസുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ പൊതുജനത്തിന്റെ പരാതികള്‍ വേണ്ട സമയത്ത് പരിഹരിക്കുവാന്‍ ആവശ്യമായ അംഗബലം നിലവില്‍ സ്റ്റേഷനില്‍ ഇല്ല. കഴിഞ്ഞ ദിവസം ആവശ്യത്തിനു വാഹനമില്ലാതെ നെട്ടോട്ടം ഓടുന്ന പോലീസുകാരെ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് കാണാന്‍ കഴിഞ്ഞു.
ഉള്ളത് കാലപ്പഴക്കം ചെന്ന രണ്ട് ജീപ്പുകള്‍ മാത്രം. ഇത് രണ്ടും ദിനംപ്രതിയുള്ള സാധാരണ ഓട്ടങ്ങള്‍ക്ക് പോയി കഴിഞ്ഞാല്‍ പിന്നെ അടിയന്തിര ഘട്ടത്തില്‍ പോലീസിന് പോകാന്‍ വാഹനമില്ല. കൊല്ലം-തേനി ദേശീയപാതയും, കായംകുളം -പുനലൂര്‍ സംസ്ഥാനപാതയും നൂറനാട് സ്റ്റേഷന്‍ പരിധിയില്‍ കൂടിയാണ് കടന്നു പോകുന്നത്. അതിനാല്‍ ഇതുവഴി കടന്നു പോകുന്ന സംസ്ഥന, കേന്ദ്ര മന്ത്രിമാര്‍ക്ക് പൈലറ്റ് വാഹനമായി സഞ്ചരിക്കണ്ടിയതും നൂറനാട് പോലീസാണ്.
ഇതിനിടയില്‍ ഉണ്ടാകുന്ന വാഹന അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുവാനോ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വേഗത്തില്‍ എത്തി രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുവാനോ വാഹനങ്ങള്‍ ഇല്ലാത്തതുമൂലം പലപ്പോഴും പോലീസുകാര്‍ക്ക് കഴിയാറില്ല. കെ.പി.റോഡില്‍ പോലീസിന്റെ പട്രോളിംങ് മുടങ്ങിയതോടു കൂടി ബൈക്കില്‍ എത്തി വീട്ടമ്മമാരെ അക്രമിച്ച് സ്വര്‍ണമാലകളും പണവും കവര്‍ന്ന് കടന്നു കളയുന്ന മോഷ്ടാക്കളുടെ എണ്ണവും കൂടിവരുന്നു.
നൂറനാട് സ്റ്റേഷനിലേക്ക് ആവശ്യമായ വാഹനങ്ങളും ഇപ്പോള്‍കുറവുള്ള പോലീസുകാരേയും കിട്ടുവാന്‍ സ്ഥലം എം.എല്‍.എയും, എം.പിയും ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."